കക്ക വാരുന്നതിനിടയില്‍ അമ്പലത്തറ സ്വദേശി പുഴയില്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: കക്ക വാരുന്നതിനിടയില്‍ അമ്പലത്തറ സ്വദേശി പഴയങ്ങാടിയില്‍ പുഴയില്‍ മുങ്ങിമരിച്ചു. പാറപ്പള്ളി കാട്ടിപ്പാറയിലെ പരേതനായ ഉമ്മറിന്റെയും സുഹ്റയുടെയും മകന്‍ ഷെഫീഖ്(24) ആണ് മരിച്ചത്. ഇന്ന് രാവിലെ മാതൃസഹോദരിയുടെ ഭര്‍ത്താവിന്റെ കൂടെ പഴയങ്ങാടി പുഴയിലാണ് കക്ക ശേഖരിക്കുവാന്‍ പോയത്. ഇതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് ചെളിയില്‍ താഴ്ന്നു പോയത്. ഓടിക്കൂടിയ നാട്ടുകാര്‍ മുങ്ങിയെടുത്ത് ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍. സഹോദരങ്ങള്‍: ആഷിക് (ഗള്‍ഫ്), ഷിഫാന, ഷഹാന, ഷുഹൈല.

Related Articles
Next Story
Share it