അമ്പലത്തറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരം സ്വദേശി സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. ബാത്തൂര്‍ കുണ്ടുംകുഴിയിലെ മണികണ്ഠന്‍ (35)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി റിയാദിലാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്. മണികണ്ഠന്‍ ഓടിച്ച വാഹനം ആളൊഴിഞ്ഞ ഉള്‍പ്രദേശത്ത് മറിഞ്ഞ നിലയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് അവധി കഴിഞ്ഞ് തിരിച്ചു പോയ മണികണ്ഠന്‍ അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് അപകടം. അവിവാഹിതനാണ്. പരേതരായ കണ്ണന്‍ വെള്ളിച്ചപ്പാടന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: രാമചന്ദ്രന്‍ (നെല്ലിത്തറ), കണ്ണന്‍ (ബാത്തൂര്‍), ശാന്ത, ലക്ഷ്മി, കരുണന്‍, കനക.

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരം സ്വദേശി സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. ബാത്തൂര്‍ കുണ്ടുംകുഴിയിലെ മണികണ്ഠന്‍ (35)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി റിയാദിലാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്. മണികണ്ഠന്‍ ഓടിച്ച വാഹനം ആളൊഴിഞ്ഞ ഉള്‍പ്രദേശത്ത് മറിഞ്ഞ നിലയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് അവധി കഴിഞ്ഞ് തിരിച്ചു പോയ മണികണ്ഠന്‍ അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് അപകടം. അവിവാഹിതനാണ്. പരേതരായ കണ്ണന്‍ വെള്ളിച്ചപ്പാടന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: രാമചന്ദ്രന്‍ (നെല്ലിത്തറ), കണ്ണന്‍ (ബാത്തൂര്‍), ശാന്ത, ലക്ഷ്മി, കരുണന്‍, കനക.

Related Articles
Next Story
Share it