കെ ടി ജലീലിന്റെ കൈകള്‍ ശുദ്ധമാണെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ട്; നേരത്തെ രാജിവെച്ചതിനാല്‍ ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ല; അടുത്ത മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിന് തടസമില്ലെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ

കൊച്ചി: കെ ടി ജലീല്‍ നേരത്തെ രാജിവെച്ചതാണെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ വന്ന ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ലെന്നും സിപിഎം നേതാാവ് എ എന്‍ ഷംസീര്‍ എം എല്‍ എ. അടുത്ത മന്ത്രിസഭയിലേക്ക് ജീലിലിനെ പരിഗണിക്കുന്നതിന് ഈ വിധി തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന ലോകായുക്ത വിധി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'വിധിയില്‍ പ്രസക്തി ഇല്ല, ജലീല്‍ രാജിവച്ച് ഒഴിഞ്ഞതാണ്. അതുകൊണ്ട് വിധിയെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. […]

കൊച്ചി: കെ ടി ജലീല്‍ നേരത്തെ രാജിവെച്ചതാണെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ വന്ന ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ലെന്നും സിപിഎം നേതാാവ് എ എന്‍ ഷംസീര്‍ എം എല്‍ എ. അടുത്ത മന്ത്രിസഭയിലേക്ക് ജീലിലിനെ പരിഗണിക്കുന്നതിന് ഈ വിധി തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന ലോകായുക്ത വിധി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'വിധിയില്‍ പ്രസക്തി ഇല്ല, ജലീല്‍ രാജിവച്ച് ഒഴിഞ്ഞതാണ്. അതുകൊണ്ട് വിധിയെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അത് കൊണ്ട് ഈ വിധി പ്രത്യേകിച്ച് ഒരു മാറ്റവും ഇവിടെയുണ്ടാക്കാന്‍ പോകുന്നില്ല. ഇനി അപ്പീലിന് പോകണോ വേണ്ടെയോ എന്നത് പാര്‍ട്ടിയോട് ആലോചിച്ച് ജലീല്‍ തീരുമാനിക്കും. അടുത്ത മന്ത്രിസഭയിലേക്ക് വരാന്‍ ജലീലിന് എന്തെങ്കിലും തടസമുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ല. ഷംസീര്‍ പറഞ്ഞു.

ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്താ ഉത്തരവെന്നും അതില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ലോകായുക്തയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ലെന്നും ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതെന്നുമാണ് ജലീലിന്റെ വാദം.

ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീലിന്റെ ആവശ്യം. ജലീലിന്റെ ആവശ്യത്തെ സര്‍ക്കാരും പിന്തുണച്ചിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീല്‍ ഹര്‍ജി നല്‍കിയതെങ്കിലും 13ന് ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ജലീല്‍ രാജിവച്ചത്.

സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. ന്യൂനപക്ഷ കമ്മിഷന്‍ സ്ഥാനത്തിരുന്ന് മുസ്ലീം ലീഗ് നടത്തിയ കൊള്ള തുറന്നുകാട്ടാനാണ് അതിന് പ്രാപ്തനായ ഒരു ഉദ്യോഗസ്ഥനെ അദ്ദേഹം നിയമിച്ചതെന്നാണ് എ എന്‍ ഷംസീര്‍ എം എല്‍ എ ഇതിനോട് പ്രതികരിച്ചത്.

ജലീലിന്റെ കൈകള്‍ ശുദ്ധമാണ്. അത് സി പി എമ്മിന് ബോധ്യമുളള കാര്യമാണ്. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. നാട്ടിലെ നിയമവ്യവസ്ഥ അംഗീകരിക്കുന്ന പാര്‍ട്ടിയാണ് സി പി എം. ഹൈക്കോടതി വിധി അന്തിമമല്ലല്ലോ, അതിന് മേലെയും കോടതി ഉണ്ടല്ലോ എന്നും ഷംസീര്‍ പറഞ്ഞു.

Related Articles
Next Story
Share it