ഷംസീര്‍ ഇനി സ്പീക്കര്‍

തിരുവനന്തപുരം: എ.എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍. എം.ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്ക് ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ 96 വോട്ട് നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എ.എന്‍ ഷംസീര്‍ വിജയിക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിഅന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വോട്ട് ചെയ്തില്ല. ഭരണപക്ഷത്തെ റോഷി അഗസ്റ്റിന്‍, ദലീമ ജോജോ എന്നിവരും വിദേശത്തായതിനാല്‍ വോട്ട് ചെയ്തില്ല. ഉംറക്ക് പോയതിനാല്‍ പ്രതിപക്ഷത്തു നിന്നുള്ള യു.എ ലത്തീഫിനും വോട്ട് ചെയ്യാനായില്ല.പുതിയ […]

തിരുവനന്തപുരം: എ.എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍. എം.ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്ക് ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ 96 വോട്ട് നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എ.എന്‍ ഷംസീര്‍ വിജയിക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിഅന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വോട്ട് ചെയ്തില്ല. ഭരണപക്ഷത്തെ റോഷി അഗസ്റ്റിന്‍, ദലീമ ജോജോ എന്നിവരും വിദേശത്തായതിനാല്‍ വോട്ട് ചെയ്തില്ല. ഉംറക്ക് പോയതിനാല്‍ പ്രതിപക്ഷത്തു നിന്നുള്ള യു.എ ലത്തീഫിനും വോട്ട് ചെയ്യാനായില്ല.
പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അഭിനന്ദിച്ചു.
സഭയുടെ ചരിത്രത്തില്‍ സ്പീക്കര്‍മാരുടേത് മികവാര്‍ന്ന പാരമ്പര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന പക്വത ഷംസീറിനുണ്ടെന്നും സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്റെ പ്രസരിപ്പ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷംസീര്‍ നടന്നു കയറിയത് ചരിത്രത്തിന്റെ പടവുകളിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വിഖ്യാതമായ ഒരുപാട് നേതാക്കളുടെ മികച്ച പ്രസംഗങ്ങള്‍ ഉണ്ടായ സഭയാണ് കേരള നിയമസഭ. സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തി കൊണ്ട് പോകുന്നതിനൊപ്പം പ്രതിപക്ഷ അവകാശങ്ങളെയും സ്പീക്കര്‍ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it