ആരിക്കാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് പൊള്ളലേറ്റ് ഗുരുതരം

കുമ്പള: ആരിക്കാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് തീപൊള്ളലേറ്റ് ഗുരുതരം. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റഹീമിന്റെ ഭാര്യ നാസിയ ഖാനാ(39)ണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി ഏഴര മണിയോടെ ഭര്‍ത്താവും നാല് മക്കളും വീട്ടിലുള്ള സമയത്ത് മറ്റൊരു മുറിയില്‍ വെച്ച് നാസിയ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. നിലവിളികേട്ട് ഓടികൂടിയ നാട്ടുകാര്‍ നാസിയയെ ആദ്യം കുമ്പള സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവര്‍ ആരിക്കാടിയിലെ സര്‍ക്കാര്‍ […]

കുമ്പള: ആരിക്കാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് തീപൊള്ളലേറ്റ് ഗുരുതരം. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റഹീമിന്റെ ഭാര്യ നാസിയ ഖാനാ(39)ണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി ഏഴര മണിയോടെ ഭര്‍ത്താവും നാല് മക്കളും വീട്ടിലുള്ള സമയത്ത് മറ്റൊരു മുറിയില്‍ വെച്ച് നാസിയ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. നിലവിളികേട്ട് ഓടികൂടിയ നാട്ടുകാര്‍ നാസിയയെ ആദ്യം കുമ്പള സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവര്‍ ആരിക്കാടിയിലെ സര്‍ക്കാര്‍ കിണറിന് സമീപത്തെ ഇരുനിലവീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Related Articles
Next Story
Share it