കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയ മുള്ളേരിയ സ്വദേശി പുഴയില്‍ മുങ്ങിമരിച്ചു

കുമ്പള: കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാനെത്തിയ മുള്ളേരിയ സ്വദേശി പുഴയില്‍ മുങ്ങി മരിച്ചു. മുള്ളേരിയ ഗാഡിഗുഡ്ഡെയിലെ കൊഗ്ഗു എന്ന കൊറഗപ്പ(52)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കൊഗ്ഗു മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ഷിറിയ ഇച്ചിലങ്കോട് പുഴയില്‍ മീന്‍പിടിക്കാനെത്തിയത്. പുഴയില്‍ ഇറങ്ങി മീന്‍ പിടിക്കുന്നതിനിടെ കൊഗ്ഗു ഒഴുക്കില്‍പെടുകയായിരുന്നു. മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെ 2 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആസ്പത്രിയില്‍. ഭാര്യ: ലക്ഷ്മി.

Related Articles
Next Story
Share it