ഏക സിവില്‍ കോഡിനുള്ള നീക്കം ഭരണഘടനയുടെ മൗലികമായ സവിശേഷത ഇല്ലാതാക്കും-വിസ്ഡം

കാസര്‍കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനയുടെ മൗലികമായ സവിശേഷതകള്‍ ഇല്ലാതാക്കുമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച മുജാഹിദ് ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. 15ന് പട്‌ളയില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി സി.പി. സലീം ഉദ്ഘാടനം നിര്‍വഹിച്ചു.വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ല ഫാസില്‍, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രതിനിധി മുനവ്വര്‍ കോട്ടക്കല്‍, ജില്ലാ പ്രസിഡണ്ട് എം. മുഹമ്മദ് […]

കാസര്‍കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനയുടെ മൗലികമായ സവിശേഷതകള്‍ ഇല്ലാതാക്കുമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച മുജാഹിദ് ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. 15ന് പട്‌ളയില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി സി.പി. സലീം ഉദ്ഘാടനം നിര്‍വഹിച്ചു.
വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ല ഫാസില്‍, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രതിനിധി മുനവ്വര്‍ കോട്ടക്കല്‍, ജില്ലാ പ്രസിഡണ്ട് എം. മുഹമ്മദ് കുഞ്ഞി അബൂബക്കര്‍ ഉപ്പള പ്രസംഗിച്ചു.
സമാപന സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ഭാരവാഹികളായി ബഷീര്‍ കൊമ്പനടുക്കം (പ്രസി.), അബൂബക്കര്‍ ഉപ്പള (സെക്ര.), ഹക്കീം ചെറുവത്തൂര്‍ (ട്രഷ.), അബൂതമാം, എം. മുഹമ്മദ് കുഞ്ഞി, ഷെരീഫ് തളങ്കര (വൈസ് പ്രസി.), സത്താര്‍ കാഞ്ഞങ്ങാട് (ഓര്‍ഗനൈസിംഗ് സെക്ര.), അബ്ദുല്‍ ഖാദര്‍, ഹമീദ് മൈത്താള്‍, മുനീര്‍ സി.എം (ജോ.സെക്ര.), വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ടായി ഫഹും മുബാറക്, സെക്രട്ടറിയായി അനീസ് മദനി, ട്രഷററായി അബ്ദു റഹ്മാന്‍, വിസ്ഡം സ്റ്റുഡന്റ്‌സിന്റെ ജില്ലാ പ്രസിഡണ്ടായി യാസിര്‍ അല്‍ ഹികമി, സെക്രട്ടറിയായി അബ്ദുല്‍ ഗനി പരവനടുക്കം എന്നിവരെയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it