കാസര്‍കോട് നഗരത്തിലെ എ.ടി.എമ്മില്‍ കുടുങ്ങിയ ഉമ്മയെയും മകളെയും രക്ഷപ്പെടുത്തി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ എ.ടി.എമ്മില്‍ കുടുങ്ങിയ ഉമ്മയെയും മകളെയും അഗ്നിരക്ഷാസേനാ രക്ഷപ്പെടുത്തി. ചേരങ്കൈ സ്വദേശിനി റംല (35), മകള്‍ സൈനബ (8) എന്നിവരാണ് ഇന്നലെ കാസര്‍കോട് സര്‍വീസ് സഹകരണ സംഘത്തിന്റെ എ.ടി.എമ്മില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അകപ്പെട്ടത്. പണമെടുക്കാന്‍ വേണ്ടി റംല കുട്ടിയെയും കൂട്ടി എ.ടി.എമ്മില്‍ കയറിയതായിരുന്നു. പണമെടുത്ത ശേഷം പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ ചില്ലിലടിച്ച് ബഹളം വെച്ചു. ഇതോടെ എ.ടി.എമ്മിന് സമീപത്തുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരം അറിയിച്ചു. കാസര്‍കോട് ടൗണ്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ എ.ടി.എമ്മില്‍ കുടുങ്ങിയ ഉമ്മയെയും മകളെയും അഗ്നിരക്ഷാസേനാ രക്ഷപ്പെടുത്തി. ചേരങ്കൈ സ്വദേശിനി റംല (35), മകള്‍ സൈനബ (8) എന്നിവരാണ് ഇന്നലെ കാസര്‍കോട് സര്‍വീസ് സഹകരണ സംഘത്തിന്റെ എ.ടി.എമ്മില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അകപ്പെട്ടത്. പണമെടുക്കാന്‍ വേണ്ടി റംല കുട്ടിയെയും കൂട്ടി എ.ടി.എമ്മില്‍ കയറിയതായിരുന്നു. പണമെടുത്ത ശേഷം പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ ചില്ലിലടിച്ച് ബഹളം വെച്ചു. ഇതോടെ എ.ടി.എമ്മിന് സമീപത്തുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരം അറിയിച്ചു. കാസര്‍കോട് ടൗണ്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തു. അഗ്നിരക്ഷാസേന റസിപ്രോക്കല്‍ സോ ഉപയോഗിച്ച് എ.ടി.എമ്മിന്റെ വാതില്‍ മുറിച്ച് അകത്ത് കടക്കുകയും യുവതിയെയും മകളെയും രക്ഷപ്പെടുത്തുകയുമായിരുന്നു.

Related Articles
Next Story
Share it