കൊച്ചിയില്‍ ഓടുന്ന കാറില്‍ കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; മൂന്ന് യുവാക്കളും രാജസ്ഥാന്‍ സ്വദേശിനിയും പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാസര്‍കോട് സ്വദേശിനിയായ 19 വയസുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരെയും രാജസ്ഥാന്‍ സ്വദേശിനിയായ ഡിമ്പിള്‍ ലാമ്പയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഷിപ്പ് യാര്‍ഡിന് സമീപമുള്ള ബാറിലെത്തിയ യുവതി ഇവിടെ കുഴഞ്ഞുവീണിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഇവരെ കാറില്‍ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടയില്‍ ഇവര്‍ യുവതിയെ ബലത്സംഗം ചെയ്തുവെന്നാണ് കേസ്. ഇതിനു ശേഷം യുവതിയെ കാക്കനാട്ടെ വീട്ടില്‍ […]

കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാസര്‍കോട് സ്വദേശിനിയായ 19 വയസുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരെയും രാജസ്ഥാന്‍ സ്വദേശിനിയായ ഡിമ്പിള്‍ ലാമ്പയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഷിപ്പ് യാര്‍ഡിന് സമീപമുള്ള ബാറിലെത്തിയ യുവതി ഇവിടെ കുഴഞ്ഞുവീണിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഇവരെ കാറില്‍ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടയില്‍ ഇവര്‍ യുവതിയെ ബലത്സംഗം ചെയ്തുവെന്നാണ് കേസ്. ഇതിനു ശേഷം യുവതിയെ കാക്കനാട്ടെ വീട്ടില്‍ ഇറക്കിവിട്ടു. യുവതിയുടെ സുഹൃത്താണ് പൊലീസില്‍ വിവരമറിയിച്ചത്. യുവതി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത് .
യുവതിയും പീഡനത്തിനിരയാക്കിയ യുവാക്കളും സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ആദ്യം കാക്കനാട് സഹകരണാസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കളമശേരി ആസ്പത്രിയിലേക്ക് മാറ്റിയത്.

Related Articles
Next Story
Share it