യുവാവിനെ ബലം പ്രയോഗിച്ച് പൊലീസ് കൊണ്ടുപോകുന്ന ദൃശ്യം പ്രചരിക്കുന്നു മര്‍ദ്ദിച്ചെന്ന പരാതിയില്‍ മെഡിക്കോ ലീഗല്‍ കേസ് രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: യുവാവിനെ ബലംപ്രയോഗിച്ച് പൊലീസുകാര്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അതേ സമയം പിടിച്ചുപറി കേസിലെ പ്രതിയെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടി. നീര്‍ച്ചാല്‍ ബിര്‍മിനടുക്കത്തെ ബന്ധുവീട്ടില്‍ താമസിക്കുന്ന ബേക്കലിലെ ബാദുഷ(25)യാണ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയത്. ആളുമാറി പിടികൂടിയ പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ദേഹത്ത് മുളക് സ്‌പ്രേ ചെയ്തതായും യുവാവ് ആരോപിക്കുന്നു. യുവാവിന്റെ മൊഴി പ്രകാരം മെഡിക്കോ ലീഗല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കാസര്‍കോട് പൊലീസിന് […]

കാസര്‍കോട്: യുവാവിനെ ബലംപ്രയോഗിച്ച് പൊലീസുകാര്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അതേ സമയം പിടിച്ചുപറി കേസിലെ പ്രതിയെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടി. നീര്‍ച്ചാല്‍ ബിര്‍മിനടുക്കത്തെ ബന്ധുവീട്ടില്‍ താമസിക്കുന്ന ബേക്കലിലെ ബാദുഷ(25)യാണ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയത്.
ആളുമാറി പിടികൂടിയ പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ദേഹത്ത് മുളക് സ്‌പ്രേ ചെയ്തതായും യുവാവ് ആരോപിക്കുന്നു. യുവാവിന്റെ മൊഴി പ്രകാരം മെഡിക്കോ ലീഗല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കാസര്‍കോട് പൊലീസിന് കൈമാറുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് ഉളിയത്തടുക്കയില്‍ വെച്ച് ഒരു യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസിലെ പ്രതി സാബിത്തിനെ അന്വേഷിച്ചാണ് വിദ്യാനഗര്‍ പൊലീസ് ബിര്‍മിനടുക്കയിലെ വാടക വീട്ടില്‍ എത്തിയത്. അതിനിടെയാണ് ഇവിടെ താമസിക്കന്ന ബാദുഷ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് കിടക്കുകയും ചെയ്തതോടെ ബലം പ്രയോഗിക്കുക മാത്രമായിരുന്നുവെന്നും മര്‍ദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും പൊലീസ് പറഞ്ഞു. അമ്പലത്തറ സ്റ്റേഷന്‍ പരിധിയിലെ പിടിച്ചുപറി കേസില്‍ പ്രതിയാണ് ബാദുഷയെന്നും കാഞ്ഞങ്ങാട് സബ്ജയിലില്‍ കഴിയുന്നതിനിടെ നിരവധി കേസുകളില്‍ പ്രതിയായ കാലിയ ബദ്‌റുവാണ് ജാമ്യത്തിലിറക്കിയതെന്നും പൊലീസ് പറയുന്നു.
പിന്നീട് ബദ്‌റുവിനും പിടിച്ചുപറി കേസില്‍ പൊലീസ് അന്വേഷിക്കുന്ന സാബിത്തിനും ഒപ്പമാണ് ബാദുഷ കഴിഞ്ഞിരുന്നതെന്നും ഞങ്ങളെ കണ്ടപ്പോള്‍ ഓടിയതാണ് സംശയത്തിന് ഇടയാക്കിയതെന്നും പൊലീസ് പറയുന്നു. വിദ്യാനഗറിലെ പിടിച്ചുപറി കേസില്‍ ബാദുഷയെ സംശയിക്കുന്നതായും എന്നാല്‍ പരാതിക്കാരന് തിരിച്ചറിയാന്‍ ആവാത്തതിനാലാണ് കേസ് എടുക്കാതെ വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ബാദുഷയുടെ മുന്‍കരുതന്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it