കോയമ്പത്തൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് കട്ടത്തടുക്ക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു
സീതാംഗോളി: കോയമ്പത്തൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് കട്ടത്തടുക്ക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കട്ടത്തടുക്ക എ.കെ.ജി നഗറിലെ മുഹമ്മദ് റാഷിദ്(20) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റാഷിദ് ഇന്നലെ രാത്രി എട്ടുമണിയോടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോകുന്നതിനായി താമസ സ്ഥലത്ത് നിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാഷിദിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് റാഷിദിന്റെ പിതാവ് മുഹമ്മദ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു. […]

സീതാംഗോളി: കോയമ്പത്തൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് കട്ടത്തടുക്ക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കട്ടത്തടുക്ക എ.കെ.ജി നഗറിലെ മുഹമ്മദ് റാഷിദ്(20) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റാഷിദ് ഇന്നലെ രാത്രി എട്ടുമണിയോടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോകുന്നതിനായി താമസ സ്ഥലത്ത് നിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാഷിദിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് റാഷിദിന്റെ പിതാവ് മുഹമ്മദ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു. മരണവിവരമറിഞ്ഞ് മുഹമ്മദ് നാട്ടിലെത്തിയിട്ടുണ്ട്. കുമ്പള കൊടിയമ്മ സ്വദേശിനിയായ സൗദയാണ് മാതാവ്. സഹോദരങ്ങള്‍: ആദില്‍, സഫ, നിദ. റാഷിദ് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് ബന്ധുക്കള്‍ കോയമ്പത്തൂരിലേക്ക് പോയി. റാഷിദിന്റെ കുടുംബം മുമ്പ് മൊഗ്രാല്‍ കൊപ്പളത്തായിരുന്നു താമസം. പിന്നീട് കട്ടത്തടുക്കയിലേക്ക് താമസം മാറ്റുകയായിരുന്നു.