ബാങ്ക് അധികൃതരുടെ ഭീഷണിയെ വ്യാപാരികള്‍ ഒറ്റക്കെട്ടായി നേരിടും-കെ. അഹമ്മദ് ഷെരീഫ്

കാസര്‍കോട്: കോട്ടയം ജില്ലയിലെ കുടയംപാടി യൂണിറ്റ് അംഗവും ഫുട്ട്‌വെയര്‍ വ്യാപാരിയുമായ കെ.സി ബിനുവിന്റെ ദാരുണ മരണത്തിന് കാരണക്കാരായ കര്‍ണാടക ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട്, മിയാപദവ്, കൈക്കമ്പ, നീര്‍ച്ചാല്‍ എന്നി അഞ്ച് സ്ഥലങ്ങളിലെ കര്‍ണ്ണാടക ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കോവിഡ് കാലത്തെ അധികാരികളുടെ തെറ്റായ നടപടിക്രമങ്ങള്‍ മൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് കടക്കെണിയിലായ പലര്‍ക്കും തുടര്‍ന്നങ്ങോട്ടുള്ള വ്യാപാര കുറവ് […]

കാസര്‍കോട്: കോട്ടയം ജില്ലയിലെ കുടയംപാടി യൂണിറ്റ് അംഗവും ഫുട്ട്‌വെയര്‍ വ്യാപാരിയുമായ കെ.സി ബിനുവിന്റെ ദാരുണ മരണത്തിന് കാരണക്കാരായ കര്‍ണാടക ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട്, മിയാപദവ്, കൈക്കമ്പ, നീര്‍ച്ചാല്‍ എന്നി അഞ്ച് സ്ഥലങ്ങളിലെ കര്‍ണ്ണാടക ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കോവിഡ് കാലത്തെ അധികാരികളുടെ തെറ്റായ നടപടിക്രമങ്ങള്‍ മൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് കടക്കെണിയിലായ പലര്‍ക്കും തുടര്‍ന്നങ്ങോട്ടുള്ള വ്യാപാര കുറവ് മൂലം കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനായില്ല. അമിത വാടക, ജീവനക്കാരുടെ വേതന വര്‍ദ്ധന, ജീവിത ചെലവിലുണ്ടായ വര്‍ദ്ധനവ് എന്നിവ കാരണം വ്യാപാരികള്‍ കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. അമിതമായ വ്യാപാരലൈസന്‍സ് ഫീ, മാനദണ്ഡങ്ങള്‍ പാലിക്കാതെ പിരിക്കുന്ന തൊഴില്‍ നികുതി, വര്‍ദ്ധിപ്പിച്ച ബില്‍ഡിംഗ് ടാക്‌സ്, ഹരിതകര്‍മ്മ സേന ഫീസ്, ജി.എസ്.ടി.യില്‍ ഉള്‍പ്പെടെയുള്ള വലിയ ഫൈനുകള്‍ മറ്റു നിരവധി രീതിയിലുള്ള ഉദ്യോഗസ്ഥ പീഡനങ്ങള്‍ വ്യാപാരിയുടെ വ്യാപാരത്തെ വഴിയാധാരമാക്കുന്നു. ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ലഭിച്ചിരുന്ന കച്ചവടമാകട്ടെ ഇന്ന് ഓണ്‍ലൈനുകാരും, അനധികൃത തെരുവോര കച്ചവട മാഫിയകളും പങ്കിട്ടെടുക്കുന്നു. വിവിധ സര്‍ക്കാറുകളില്‍ നിന്ന് ദ്രോഹങ്ങളല്ലാതെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത അവഗണിക്കുന്ന വിഭാഗമായി വ്യാപാരികള്‍ ഇന്ന് മാറിയിരിക്കുന്നു. കേരളത്തിലെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണ്. വ്യാപാര മേഖലയിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന കാര്യവും സര്‍ക്കാറുകള്‍ ഓര്‍മ്മിക്കുന്നത് നന്ന്. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട് അതിനെല്ലാം പരിഹാരം കണ്ടില്ലെങ്കില്‍ ഇനിയും അഭിമാനികളായ വ്യാപാരികളുടെ കൂട്ട ആത്മഹത്യകള്‍ കേരളം കാണേണ്ടി വരും. ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇനിയും ഞങ്ങളില്‍ ആര്‍ക്കെങ്കിലും ജീവിതം ഒടുക്കേണ്ടി വന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല എന്നും ബാങ്ക് അധികൃതരുടെ ഭീഷണിയെ വ്യാപാരികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും വ്യാപാരികളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്നും കാസര്‍കോട് കര്‍ണ്ണാടക ബാങ്ക് ബ്രാഞ്ചിന് മുന്നില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാപ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അധികൃതരോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ.എ. അസീസ് അധ്യക്ഷത വഹിച്ചു.
കര്‍ണ്ണാടക ബാങ്ക് കാഞ്ഞങ്ങാട് ശാഖയ്ക്ക് മുന്നില്‍ നടന്ന സമരം സി. യൂസഫ് ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍സെക്രട്ടറി കെ.ജെ. സജിയും നീര്‍ച്ചാല്‍ നടന്ന സമരം ജില്ലാ വൈസ് പ്രസിഡണ്ട് ഗണേഷ്‌വത്സയും മിയാപദവില്‍ നടന്ന സമരം ജില്ലാ വൈസ്പ്രസിഡണ്ട് ബഷീര്‍കനിലയും കയ്ക്കമ്പയില്‍ നടന്ന സമരം ജില്ലാസെക്രട്ടറി കെ.ദിനേശും ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ മുസ്തഫ പി.പി, എ.വി. ഹരിഹരസുതന്‍, തോമസ് കാനാട്ട്, ശിഹാബ് ഉസ്മാന്‍, സി.എച്ച്. അബ്ദുല്‍റഹീം, ബാലകൃഷണന്‍ കെ.വി, കെ.എം. കേശവന്‍നമ്പീശന്‍, ബി.എം. ഷെരീഫ്, കുഞ്ഞിരാമന്‍ ആകാശ്, അന്‍വര്‍സാദത്ത്, ടി.ശശീധരന്‍, അബ്ദുല്‍സലീം യു.എ, യൂത്ത്‌വിംഗ് ജില്ലാപ്രസിഡണ്ട് കെ. സത്യകുമാര്‍, ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍മുനീര്‍, വനിതവിംഗ് ജില്ലാ പ്രസിഡണ്ട് രേഖമോഹന്‍ദാസ്, ജില്ലാ ജന.സെക്രട്ടറി മായരാജേഷ്, സംസ്ഥാനവൈസ്പ്രസിഡണ്ട് ഷേര്‍ളിസെബാസ്റ്റ്യന്‍, സംസ്ഥാനസെക്രട്ടറി സരിജബാബു എന്നിവര്‍ സംസാരിച്ചു. ടി.എ. ഇല്യാസ്, എ.കെ. മൊയ്ദീന്‍കുഞ്ഞി, പി.കെ. രാജന്‍, എന്‍.എം.സുബൈര്‍, കെ.വി. സുരേഷ്‌കുമാര്‍, വി.കെ. ഉണ്ണികൃഷണന്‍, എ. വിനോദ്കുമാര്‍, സത്താര്‍ ആരിക്കാടി, കുഞ്ചാര്‍ മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it