ജീവിതം അടയാളപ്പെടുത്തിയ ഒരാള്‍...
മുബാറക്ക് അബ്ദുല്‍ റഹ്മാന്‍ ഹാജി, നാട്ടുകാരുടെ സ്വന്തം 'മുബാറക്ക് അന്തുമാനാര്ച്ച' കാസര്‍കോട് നഗരത്തിലെ ആദ്യകാല വ്യാപാരി. വിശുദ്ധികൊണ്ടും സല്‍പ്രവര്‍ത്തികള്‍ക്കൊണ്ടും ജീവിതം അടയാളപ്പെടുത്തിയ ഒരാള്‍.ഒരു വിശ്വസിക്ക് ഭൂമിയില്‍ തന്റെ ജീവിതകാലങ്ങള്‍ക്കിടയില്‍ എന്തൊക്കെയോ ചെയ്ത് തീര്‍ക്കണമെന്ന് ദൈവ കല്‍പനയുണ്ടോ അത് ശിരസാവഹിക്കാന്‍ ശ്രമിക്കുകയും എളിമ കൊണ്ടും ലാളിത്യം കൊണ്ടും ജീവിതം ചിട്ടപ്പെടുത്തി ഏവരുടെയും പ്രീതി സമ്പാദിക്കുകയും ചെയ്ത അപൂര്‍വം വ്യക്തികളില്‍ ഒരാള്‍. മുഖത്തെ നിഷ്‌കളങ്കത നിറഞ്ഞ ചിരി തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.ഏത് പ്രായക്കാര്‍ക്കും അടുത്തിടപ്പെടാവുന്ന സ്വഭാവഗുണങ്ങളും.ഓര്‍മ്മ വെച്ച നാള്‍തൊട്ട് ഞാനറിയുന്ന […]

മുബാറക്ക് അബ്ദുല്‍ റഹ്മാന്‍ ഹാജി, നാട്ടുകാരുടെ സ്വന്തം 'മുബാറക്ക് അന്തുമാനാര്ച്ച' കാസര്‍കോട് നഗരത്തിലെ ആദ്യകാല വ്യാപാരി. വിശുദ്ധികൊണ്ടും സല്‍പ്രവര്‍ത്തികള്‍ക്കൊണ്ടും ജീവിതം അടയാളപ്പെടുത്തിയ ഒരാള്‍.
ഒരു വിശ്വസിക്ക് ഭൂമിയില്‍ തന്റെ ജീവിതകാലങ്ങള്‍ക്കിടയില്‍ എന്തൊക്കെയോ ചെയ്ത് തീര്‍ക്കണമെന്ന് ദൈവ കല്‍പനയുണ്ടോ അത് ശിരസാവഹിക്കാന്‍ ശ്രമിക്കുകയും എളിമ കൊണ്ടും ലാളിത്യം കൊണ്ടും ജീവിതം ചിട്ടപ്പെടുത്തി ഏവരുടെയും പ്രീതി സമ്പാദിക്കുകയും ചെയ്ത അപൂര്‍വം വ്യക്തികളില്‍ ഒരാള്‍. മുഖത്തെ നിഷ്‌കളങ്കത നിറഞ്ഞ ചിരി തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഏത് പ്രായക്കാര്‍ക്കും അടുത്തിടപ്പെടാവുന്ന സ്വഭാവഗുണങ്ങളും.
ഓര്‍മ്മ വെച്ച നാള്‍തൊട്ട് ഞാനറിയുന്ന ഹാജിക്കക്ക് ഇന്നും അതേ മുഖവും അതേ പ്രായവുമാണ് എന്നത് ദൈവം അദ്ദേഹത്തിന് നല്‍കിയ സന്തോഷ ജീവിതത്തിന്റെ നല്ല അടയാളങ്ങളായിരിക്കാം.
ആലംപാടിയില്‍ നിന്നും നഗരത്തിലേക്ക് വരുന്ന ബസുകളിലും തിരിച്ചും ഹാജിക്ക സ്ഥിരം യാത്രക്കാരനായിരുന്നു.
മക്കള്‍ക്കും പേരമക്കള്‍ക്കും ഇഷ്ടം പോലെ വാഹനങ്ങളുണ്ടായിരുന്നുവെങ്കിലും നടന്ന് പോകേണ്ടിടത്തേക്ക് നടന്നും ദൂരയാത്രകള്‍ക്ക് ബസ് യാത്രയുമായിരുന്നു ഹാജിക്കക്ക് എന്നും ഇഷ്ടം.
ഒരു മനുഷ്യന്‍ ആറ് പതിറ്റാണ്ടോളം ഒരു ഓര്‍ഫനേജിന്റെ ജനറല്‍ മാനേജരായി തുടരുന്നുണ്ടെങ്കില്‍, ആ നാട്ടിലെ പള്ളി കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി അപസ്വരങ്ങളൊ അഭിപ്രായവിത്യാസങ്ങളൊ ഒന്നുമില്ലാതെ ആറ് പതിറ്റാണ്ടോളം ആസ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുവെങ്കില്‍ ആ നാട് അദ്ദേഹത്തിന് അതിന് അനുമതി നല്‍കുന്നുവെങ്കില്‍ നമുക്കറിയാം ആ മനുഷ്യന്‍ ആരായിരിക്കുമെന്ന്. ഇവിടെങ്ങളിലെല്ലാം ഒരു ഭാരവാഹിയായല്ല ഒരു പ്രസ്ഥാനമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
നടന്നല്ല. ഓടി നടന്നാണ് ജീവിതത്തിലെ വിലയേറിയ ഒരോ നിമിഷങ്ങളെയും അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ജീവിച്ചു തീര്‍ത്ത നിമിഷങ്ങളത്രയും അദ്ദേഹം കരുതലോടെ ഉപയോഗിച്ചു.
ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ നന്മയുടെ പൂമണമായി, കരുണയുടെ തണലായി അദ്ദേഹം ജീവിതം ആസ്വദിച്ച് തീര്‍ത്തു. ജീവിതത്തിലും ജീവിത രീതികളിലും അദ്ദേഹം കാണിച്ച കൃത്യനിഷ്ഠ തന്നെയായിരുന്നു 88 ലും അദ്ദേഹത്തെ ആരോഗ്യവാനായി നിലനിര്‍ത്തിയതും ആസ്പത്രികളില്‍ നിന്നും അകറ്റി നിര്‍ത്തിയതും.
ഓര്‍ഫനേജ് സ്ഥാനങ്ങളും പള്ളി സ്ഥാനങ്ങളും ഒരു അലങ്കാരമാക്കി നടക്കുന്ന പുതുതലമുറക്ക് മുബാറക് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ ജീവിതം ഒരു തുറന്ന പാഠപുസ്തകമാണ്. ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ നിറഞ്ഞൊഴുകിയ മയ്യിത്ത് നമസ്‌കാരവും ഗതാഗതം തടസ്സപ്പെടുമാറ് ആലംപാടിയിലേക്ക് ഒഴുകിയെത്തിയ ജനങ്ങളും ആ നല്ല മനസ്സിനുള്ള മരണാന്തര ബഹുമതിയായി.
നാടിന്റെ ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥന അദ്ദേഹത്തിന് എന്നുമുണ്ടാകും.
-റഹീം ചൂരി