വീട്ടില്‍ നിന്ന് ജോലിക്കുപോയ ആള്‍ കുളത്തില്‍ മരിച്ച നിലയില്‍

ആദൂര്‍: വീട്ടില്‍ നിന്ന് ജോലിക്ക് പോയ ആളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചേടിമൂലയിലെ പരേതരായ ഗോപാലകൃഷ്ണയുടെയും നാരായണിയുടെയും മകന്‍ രാധാകൃഷ്ണ(45)യാണ് മരിച്ചത്. കൂലിതൊഴിലാളിയായ രാധാകൃഷ്ണ കഴിഞ്ഞ ദിവസം രാവിലെ ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. രാധാകൃഷ്ണ പലപ്പോഴും ജോലിക്ക് പോയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ വീട്ടില്‍ തിരിച്ചെത്താറുള്ളൂ. അതുകൊണ്ടുതന്നെ വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് സമീപത്തെ ഒരു കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് മോട്ടോര്‍ ഇട്ട് വെള്ളമൊഴിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് […]

ആദൂര്‍: വീട്ടില്‍ നിന്ന് ജോലിക്ക് പോയ ആളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചേടിമൂലയിലെ പരേതരായ ഗോപാലകൃഷ്ണയുടെയും നാരായണിയുടെയും മകന്‍ രാധാകൃഷ്ണ(45)യാണ് മരിച്ചത്. കൂലിതൊഴിലാളിയായ രാധാകൃഷ്ണ കഴിഞ്ഞ ദിവസം രാവിലെ ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. രാധാകൃഷ്ണ പലപ്പോഴും ജോലിക്ക് പോയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ വീട്ടില്‍ തിരിച്ചെത്താറുള്ളൂ. അതുകൊണ്ടുതന്നെ വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് സമീപത്തെ ഒരു കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് മോട്ടോര്‍ ഇട്ട് വെള്ളമൊഴിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് നോക്കിയപ്പോഴാണ് രാധാകൃഷ്ണയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കാല്‍ തെന്നി വീണതാണെന്ന് സംശയിക്കുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: യശോദ, സരോജിനി.

Related Articles
Next Story
Share it