കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍
ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന 350 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ട്യത്തടുക്കയിലെ യൂസുഫ് ഷെരീഫിനെ(42)യാണ് ബദിയടുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അക്ഷിത് എസ് കരണ്‍മയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പള്ളത്തടുക്കയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം പുത്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേനോ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ കാറിനകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. മുമ്പും യൂസുഫ് ഷെരീഫ് പുകയില ഉല്‍പ്പന്നങ്ങളുമായി പൊലീസ് പിടിയിലായിരുന്നു. പള്ളത്തടുക്കയില്‍ യൂസുഫിന്റെ ഉടമസ്ഥതയില്‍ ചിക്കന്‍ സ്റ്റാളുണ്ട്. […]

ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന 350 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ട്യത്തടുക്കയിലെ യൂസുഫ് ഷെരീഫിനെ(42)യാണ് ബദിയടുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അക്ഷിത് എസ് കരണ്‍മയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പള്ളത്തടുക്കയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം പുത്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേനോ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ കാറിനകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. മുമ്പും യൂസുഫ് ഷെരീഫ് പുകയില ഉല്‍പ്പന്നങ്ങളുമായി പൊലീസ് പിടിയിലായിരുന്നു.
പള്ളത്തടുക്കയില്‍ യൂസുഫിന്റെ ഉടമസ്ഥതയില്‍ ചിക്കന്‍ സ്റ്റാളുണ്ട്. കര്‍ണാടകയില്‍ നിന്ന് കോഴികളെ വാഹനത്തില്‍ കൊണ്ടുവരുമ്പോള്‍ അതിനടിയില്‍ പാന്‍മസാല സൂക്ഷിച്ച് എത്തിച്ചതിനായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.
ബദിയടുക്കയിലെയും പരിസരങ്ങളിലേയും കടകളിലേക്ക് വില്‍പ്പനക്കായി യൂസുഫ് പാന്‍മസാല എത്തിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ മാധവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇസ്മായില്‍, പ്രവീണ്‍, മനൂപ്, പ്രിനേഷ്, ദിലീപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.