പൈവളിഗെ സ്വദേശിനിയുടെ 130 പവന്‍ സ്വര്‍ണം വാങ്ങി വഞ്ചിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഉപ്പള: പൈവളിഗെ സ്വദേശിനിയുടെ 130 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ അന്വേഷിക്കുന്നു.കയ്യാര്‍ സ്വദേശിയും ഉപ്പള ഗേറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരനുമായ അജ്മല്‍ (33) ആണ് അറസ്റ്റിലായത്.അജ്മലിന്റെ സഹോദരന്‍ ആരിഫിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. പൈവളിഗെയിലെ യുവതിയുടെ 130 പവന്‍ സ്വര്‍ണാഭരങ്ങള്‍ ഒരു വര്‍ഷത്തിനിടെ പല ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ആരിഫും അജ്മലും ചേര്‍ന്ന് വാങ്ങുകയും തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പല പ്രാവശ്യം ചോദിച്ചിട്ടും കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. മൂന്ന് മാസം […]

ഉപ്പള: പൈവളിഗെ സ്വദേശിനിയുടെ 130 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ അന്വേഷിക്കുന്നു.
കയ്യാര്‍ സ്വദേശിയും ഉപ്പള ഗേറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരനുമായ അജ്മല്‍ (33) ആണ് അറസ്റ്റിലായത്.
അജ്മലിന്റെ സഹോദരന്‍ ആരിഫിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. പൈവളിഗെയിലെ യുവതിയുടെ 130 പവന്‍ സ്വര്‍ണാഭരങ്ങള്‍ ഒരു വര്‍ഷത്തിനിടെ പല ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ആരിഫും അജ്മലും ചേര്‍ന്ന് വാങ്ങുകയും തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പല പ്രാവശ്യം ചോദിച്ചിട്ടും കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. മൂന്ന് മാസം മുമ്പാണ് യുവതി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണത്തിനിടെ അജ്മല്‍ കര്‍ണാടകയുടെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കടമ്പാറില്‍ എത്തിയപ്പോള്‍ മഞ്ചേശ്വരം അഡിഷണല്‍ എസ്.ഐ. എസ്.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it