ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍
ഹൊസങ്കടി: ബസില്‍ കടത്തിയ 30 ലക്ഷം രൂപ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സത്താറ ജില്ലയിലെ യാഷാദീപ് ഷാരാദ് ഡാബടെ (22)യാണ് അറസ്റ്റിലായത്. മയക്കുമരുന്ന് പിടികൂടുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴല്‍ പണം പിടിച്ചത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കേരള സ്റ്റേറ്റ് മലബാര്‍ ബസിലാണ് മഹാരാഷ്ട്ര സ്വദേശി പണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണം […]

ഹൊസങ്കടി: ബസില്‍ കടത്തിയ 30 ലക്ഷം രൂപ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സത്താറ ജില്ലയിലെ യാഷാദീപ് ഷാരാദ് ഡാബടെ (22)യാണ് അറസ്റ്റിലായത്. മയക്കുമരുന്ന് പിടികൂടുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴല്‍ പണം പിടിച്ചത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കേരള സ്റ്റേറ്റ് മലബാര്‍ ബസിലാണ് മഹാരാഷ്ട്ര സ്വദേശി പണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണം മഞ്ചേരിലേക്ക് കടത്താനായിരുന്നു ശ്രമം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപി, സതീഷ് നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹമീദ്, ഷമീല്‍, ജോണ്‍സണ്‍ പോള്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.