കാറില്‍ കടത്തുകയായിരുന്ന 3 കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി കാസര്‍കോട്ട് കസ്റ്റംസിന്റെ പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 3 കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മഹാരാഷ്ട്ര കോലാപൂര്‍ സ്വദേശി മഹേഷിനെ(26)യാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ മഹേഷ് കള്ളക്കടത്ത് സ്വര്‍ണവുമായി കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് വാഹനത്തില്‍ പോകുമ്പോള്‍ കാസര്‍കോട് ചന്ദ്രഗിരി പാലത്തിന് സമീപത്തുവെച്ചാണ് കസ്റ്റംസിന്റെ പിടിയിലായത്. കണ്ണൂര്‍ കസ്റ്റംസ് അസി. കമ്മീഷണര്‍ വികാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നെത്തിയാണ് സ്വര്‍ണം പിടികൂടിയത്. വാഹനത്തില്‍ രഹസ്യ അറയുണ്ടാക്കി അതിലായിരുന്നു 3 കോടി 30 ലക്ഷം […]

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 3 കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മഹാരാഷ്ട്ര കോലാപൂര്‍ സ്വദേശി മഹേഷിനെ(26)യാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ മഹേഷ് കള്ളക്കടത്ത് സ്വര്‍ണവുമായി കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് വാഹനത്തില്‍ പോകുമ്പോള്‍ കാസര്‍കോട് ചന്ദ്രഗിരി പാലത്തിന് സമീപത്തുവെച്ചാണ് കസ്റ്റംസിന്റെ പിടിയിലായത്. കണ്ണൂര്‍ കസ്റ്റംസ് അസി. കമ്മീഷണര്‍ വികാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നെത്തിയാണ് സ്വര്‍ണം പിടികൂടിയത്. വാഹനത്തില്‍ രഹസ്യ അറയുണ്ടാക്കി അതിലായിരുന്നു 3 കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന ആറരക്കിലോ സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരായ ടി.പി രാജന്‍, പി.കെ വിനോദ് എന്നിവരും കമ്മീഷണര്‍ക്കൊപ്പമുണ്ടായിരുന്നു. മഹേഷിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആര്‍ക്ക് കൈമാറാനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നതടക്കനുള്ള വിവരങ്ങള്‍ പുറത്തുവരാനുണ്ട്. രണ്ടുമാസം മുമ്പും കസ്റ്റംസ് കാസര്‍കോട്ടുനിന്ന് കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയിരുന്നു.

Related Articles
Next Story
Share it