മഞ്ചേശ്വരത്ത് 20.5 ലക്ഷം രൂപ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 20,50,000 രൂപ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി പി. സന്തോഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10 മണിയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കുഴല്‍പണം കണ്ടെത്തിയത്. തുടര്‍ന്ന് സന്തോഷിനെ പിടികൂടുകയായിരുന്നു. തൃശൂരിലേക്ക് സ്ഥലം വാങ്ങുന്നതിന് കൊണ്ടുപോവുകയായിരുന്നു പണമെന്നാണ് സന്തോഷിന്റെ മൊഴി. പ്രതിയേയും പണവും മഞ്ചേശ്വരം പൊലീസിന് കൈമാറി.

Related Articles
Next Story
Share it