തൊക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാന്യ സ്വദേശി മരിച്ചു

നീര്‍ച്ചാല്‍: തൊക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാന്യ സ്വദേശി മരിച്ചു. നീര്‍ച്ചാലിന് സമീപം മാന്യയിലെ ദിവാകര- ചന്ദ്രാവതി ദമ്പതികളുടെ മകനും കാസര്‍കോട്ടെ സോളാര്‍ ഏജന്‍സിയിലെ ജീവനക്കാരനുമായ നിതിന്‍ (24) യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മംഗളുരുവിന് സമീപം തൊക്കോട് വെച്ച് ബൈക്കും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് നിതിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗളുരു വെന്‍ലോക്ക് ആസ്പത്രി […]

നീര്‍ച്ചാല്‍: തൊക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാന്യ സ്വദേശി മരിച്ചു. നീര്‍ച്ചാലിന് സമീപം മാന്യയിലെ ദിവാകര- ചന്ദ്രാവതി ദമ്പതികളുടെ മകനും കാസര്‍കോട്ടെ സോളാര്‍ ഏജന്‍സിയിലെ ജീവനക്കാരനുമായ നിതിന്‍ (24) യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മംഗളുരുവിന് സമീപം തൊക്കോട് വെച്ച് ബൈക്കും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് നിതിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗളുരു വെന്‍ലോക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: നിഖേഷ്, നഖില്‍.

Related Articles
Next Story
Share it