കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി ബംഗളൂരുവില്‍ പിടിയില്‍
കാസര്‍കോട്: കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വിദ്യാനഗറില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അമീറലിയെയാണ് (23) ബംഗളൂരുവില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമീറലി മഹാരാഷ്ട്രയിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ഈ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അമീറലി മഹാരാഷ്ട്രയില്‍ നിന്ന് മുങ്ങി ബംഗളൂരുവിലെത്തുകയായിരുന്നു. ഇതോടെ അന്വേഷണസംഘം ബംഗളൂരുവിലെത്തുകയും ഇന്നലെ ഉച്ചയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമാണുണ്ടായത്. മെയ് 23ന് രാവിലെയാണ് അമീറലി വിദ്യാനഗറില്‍ […]

കാസര്‍കോട്: കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വിദ്യാനഗറില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അമീറലിയെയാണ് (23) ബംഗളൂരുവില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമീറലി മഹാരാഷ്ട്രയിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ഈ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അമീറലി മഹാരാഷ്ട്രയില്‍ നിന്ന് മുങ്ങി ബംഗളൂരുവിലെത്തുകയായിരുന്നു. ഇതോടെ അന്വേഷണസംഘം ബംഗളൂരുവിലെത്തുകയും ഇന്നലെ ഉച്ചയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമാണുണ്ടായത്. മെയ് 23ന് രാവിലെയാണ് അമീറലി വിദ്യാനഗറില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ വിദ്യാനഗര്‍ ബി.സി റോഡില്‍ വെച്ചാണ് പ്രതി പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. കണ്ണൂര്‍ ജില്ലാ സായുധസേനയിലെ മൂന്ന് പൊലീസുകാരാണ് അമീറലിയെ കോടതിയില്‍ ഹാജരാക്കാന്‍ വിദ്യാനഗറിലേക്ക് കൊണ്ടുവന്നത്. ഈ പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.