കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധരുടെ വേള്‍ഡ് കോണ്‍ഗ്രസില്‍ ശ്രദ്ധേയമായ പ്രബന്ധം അവതരിപ്പിച്ച് മലയാളി ഡോക്ടര്‍

കാസര്‍കോട്: നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നടന്ന അന്താരാഷ്ട്ര കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധരുടെ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ശ്രദ്ധേയമായ പ്രബന്ധം അവതരിപ്പിച്ച് എറണാകുളം ലിസി ആസ്പത്രിയിലെ പ്രമുഖ കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.ഫദല്‍ എച്ച്. വീരാന്‍കുട്ടി.അഡ്വാന്‍സ് ഇന്‍ ലിവര്‍ സര്‍ജറി വിഭാഗത്തില്‍ റോബോട്ടിക് ശസ്ത്രക്രിയയെ കുറിച്ച് സംസാരിക്കാനാണ് ഫദലിന് ക്ഷണം ലഭിച്ചത്.വയര്‍ തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ചു റോബോട്ടിക് ശസ്ത്രക്രിയയില്‍ കരള്‍ ദാതാവില്‍ കോശജ്വലനത്തിന്റെ തീവ്രത കുറയും എന്ന് ഡോക്ടര്‍ ഫദലിന്റെ പഠനം കണ്ടെത്തി.കഴിഞ്ഞ വര്‍ഷം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന അന്താരാഷ്ട്ര കരള്‍മാറ്റ […]

കാസര്‍കോട്: നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നടന്ന അന്താരാഷ്ട്ര കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധരുടെ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ശ്രദ്ധേയമായ പ്രബന്ധം അവതരിപ്പിച്ച് എറണാകുളം ലിസി ആസ്പത്രിയിലെ പ്രമുഖ കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.ഫദല്‍ എച്ച്. വീരാന്‍കുട്ടി.
അഡ്വാന്‍സ് ഇന്‍ ലിവര്‍ സര്‍ജറി വിഭാഗത്തില്‍ റോബോട്ടിക് ശസ്ത്രക്രിയയെ കുറിച്ച് സംസാരിക്കാനാണ് ഫദലിന് ക്ഷണം ലഭിച്ചത്.
വയര്‍ തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ചു റോബോട്ടിക് ശസ്ത്രക്രിയയില്‍ കരള്‍ ദാതാവില്‍ കോശജ്വലനത്തിന്റെ തീവ്രത കുറയും എന്ന് ഡോക്ടര്‍ ഫദലിന്റെ പഠനം കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന അന്താരാഷ്ട്ര കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധരുടെ സമ്മളനത്തില്‍ സംസാരിക്കാനും ഡോക്ടറിന് ക്ഷണം ലഭിച്ചിരുന്നു. കോവിഡ് അണുബാധ മൂലം ഉണ്ടാകുന്ന കരള്‍വീക്കം എങ്ങനെ നൂതന കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താം എന്നതിനെ കുറിച്ചായിരുന്നു അന്ന് പ്രഭാഷണം.
ഈ നൂതന ചികിത്സാരീതി പിന്നീട് അമേരിക്കന്‍ ജേണല്‍ ഓഫ് ട്രാന്‍സ്പ്ലാന്റേഷനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മഞ്ചേരി കാവനൂര്‍ പൂന്തല ഹസ്സന്‍ മൊയ്തീന്റെയും എളയോടത്ത് ഫാത്തിമയുടെയും മകനാണ് ഡോ. ഫദല്‍. പരേതനായ സി. അബൂബക്കര്‍ ഹാജിയുടെ (ആയിഷ ബീഡി) മകളുടെ മകള്‍ റൈഹാന അബ്ദുള്‍ അസീസിന്റെ ഭര്‍ത്താവാണ് ഡോ. ഫദല്‍.

Related Articles
Next Story
Share it