ഫെയ്‌സ്ബുക്ക് സുഹൃത്തിനെ തേടി തമിഴ്‌നാട്ടിലെത്തിയ മലയാളി യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍

ചെന്നൈ: ഫെയ്‌സ്ബുക്ക് സുഹൃത്തിനെ തേടി തമിനാട്ടിലെത്തിയ മലയാളി യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി (30) യെയാണ് കൃഷ്ണഗിരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന് അടുത്ത് നിന്നും യുവതി എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട വേലംപട്ടി സ്വദേശിയായ സുഹൃത്തിനെ തേടിയാണ് നാല് മാസം മുമ്പ് യുവതി കൃഷ്ണഗിരിയിലെത്തിയത്. മൂന്ന് മാസം മുമ്പ് കാവേരിപ്പട്ടണത്തെ തുണിക്കടയില്‍ ജോലിക്ക് ചേര്‍ന്നതായാണ് വിവരം. യുവതിയുടെ […]

ചെന്നൈ: ഫെയ്‌സ്ബുക്ക് സുഹൃത്തിനെ തേടി തമിനാട്ടിലെത്തിയ മലയാളി യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി (30) യെയാണ് കൃഷ്ണഗിരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസ് നിഗമനം.

മൃതദേഹത്തിന് അടുത്ത് നിന്നും യുവതി എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട വേലംപട്ടി സ്വദേശിയായ സുഹൃത്തിനെ തേടിയാണ് നാല് മാസം മുമ്പ് യുവതി കൃഷ്ണഗിരിയിലെത്തിയത്. മൂന്ന് മാസം മുമ്പ് കാവേരിപ്പട്ടണത്തെ തുണിക്കടയില്‍ ജോലിക്ക് ചേര്‍ന്നതായാണ് വിവരം. യുവതിയുടെ സുഹൃത്ത് ഒളിവിലാണെന്നും ദുരൂഹ മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

Related Articles
Next Story
Share it