ഹാസനിലെ റിസോര്‍ട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളിയായ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്തു

മംഗളൂരു: ഹാസന്‍ ആലൂര്‍ താലൂക്കിലെ കെഞ്ചമ്മന ഹൊസെകൊട്ടയിലെ എസ്റ്റേറ്റിലുള്ള റിസോര്‍ട്ടില്‍ നടന്ന ലഹരിനിശാപാര്‍ട്ടിയില്‍ മലയാളിയായ പൊലീസ് ഉദ്യോഗസ്ഥയും പങ്കെടുത്തിരുന്നതായി വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞു. മംഗളൂരു ഇക്കണോമിക് ഒഫന്‍സസ് ആന്റ് നാര്‍ക്കോട്ടിക് പൊലീസ് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ശ്രീലതയാണ് മകനോടൊപ്പം ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായത്. ഇതേ തുടര്‍ന്ന് ശ്രീലതയെ സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. അധികാരദുര്‍വിനിയോഗം നടത്തിയതിനാണ് നടപടി. 10 ദിവസം മുമ്പാണ് ഹൊസെകൊട്ടയില്‍ ഹൊങ്കരവല്ലി എസ്റ്റേറ്റിലുള്ള റിസോര്‍ട്ടില്‍ രാത്രി ലഹരിപാര്‍ട്ടി സംഘടിപ്പിച്ചത്. […]

മംഗളൂരു: ഹാസന്‍ ആലൂര്‍ താലൂക്കിലെ കെഞ്ചമ്മന ഹൊസെകൊട്ടയിലെ എസ്റ്റേറ്റിലുള്ള റിസോര്‍ട്ടില്‍ നടന്ന ലഹരിനിശാപാര്‍ട്ടിയില്‍ മലയാളിയായ പൊലീസ് ഉദ്യോഗസ്ഥയും പങ്കെടുത്തിരുന്നതായി വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞു. മംഗളൂരു ഇക്കണോമിക് ഒഫന്‍സസ് ആന്റ് നാര്‍ക്കോട്ടിക് പൊലീസ് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ശ്രീലതയാണ് മകനോടൊപ്പം ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായത്. ഇതേ തുടര്‍ന്ന് ശ്രീലതയെ സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. അധികാരദുര്‍വിനിയോഗം നടത്തിയതിനാണ് നടപടി. 10 ദിവസം മുമ്പാണ് ഹൊസെകൊട്ടയില്‍ ഹൊങ്കരവല്ലി എസ്റ്റേറ്റിലുള്ള റിസോര്‍ട്ടില്‍ രാത്രി ലഹരിപാര്‍ട്ടി സംഘടിപ്പിച്ചത്. ഈ പാര്‍ട്ടിയുടെ സംഘാടകരില്‍ ഒരാള്‍ ശ്രീലതയുടെ മകനായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഹാസന്‍ ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് ഗൗഡയുടെ നേതൃത്വത്തിലാണ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. എം.ഡി.എം. എ മയക്കുമരുന്നും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരിവസ്തുക്കളാണ് ഇവിടെ നിന്ന് പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥയുടെ മകനടക്കം 134 പെരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 131 പേര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിനിടയില്‍ കുറച്ചുപേര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥയുമുണ്ടായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യവും വ്യക്തമായത്.

Related Articles
Next Story
Share it