തളങ്കര ഗസാലി നഗറിലെ എ.എം. മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

തളങ്കര: പൗരപ്രമുഖനും ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയും വിവിധ സംഘടനകളുടെ സാരഥിയുമായിരുന്ന തളങ്കര ഗസാലി നഗറിലെ എ.എം. മുഹമ്മദ് കുഞ്ഞി ഹാജി എന്ന എ.എംച്ച (85) അന്തരിച്ചു.മുംബൈ അഖില കാസര്‍കോട് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മുംബൈ തളങ്കര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. തളങ്കര ഗസാലി മസ്ജിദ് മുന്‍ പ്രസിഡണ്ടാണ്. ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമാണ്.ഭാര്യ: പരേതയായ മൈമൂന. മക്കള്‍: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മന്‍സൂര്‍ (ക്യൂ ടെല്‍, […]

തളങ്കര: പൗരപ്രമുഖനും ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയും വിവിധ സംഘടനകളുടെ സാരഥിയുമായിരുന്ന തളങ്കര ഗസാലി നഗറിലെ എ.എം. മുഹമ്മദ് കുഞ്ഞി ഹാജി എന്ന എ.എംച്ച (85) അന്തരിച്ചു.
മുംബൈ അഖില കാസര്‍കോട് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മുംബൈ തളങ്കര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. തളങ്കര ഗസാലി മസ്ജിദ് മുന്‍ പ്രസിഡണ്ടാണ്. ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമാണ്.
ഭാര്യ: പരേതയായ മൈമൂന. മക്കള്‍: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മന്‍സൂര്‍ (ക്യൂ ടെല്‍, ഖത്തര്‍), ഫരീദ, ആയിഷ, ജുബൈരിയ (അധ്യാപിക, ആലംപാടി), റസീന, താഹിറ. മരുമക്കള്‍: സഫിയ പട്‌ള, അബ്ദുല്‍ റഹീം സി.എം കടവത്ത്, തല്‍ഹത്ത് കക്കണ്ടം, മുഹമ്മദ് കുഞ്ഞി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍. സഹോദരങ്ങള്‍: അബ്ദുല്ല കടവത്ത്, ആയിഷ, റുഖിയ.
ഖബറടക്കം വ്യാഴാഴ്ച രാത്രി 8.30ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.

Related Articles
Next Story
Share it