ദേശീയപാതയില്‍ നീലേശ്വരത്ത് പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ നീലേശ്വരത്ത് പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. പതിവ് അപകട കേന്ദ്രമായ കരുവാച്ചേരി വളവില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. വാതകചോര്‍ച്ചയില്ലാതിരുന്നത് ആശ്വാസം പകര്‍ന്നു. മംഗളൂരുവില്‍ നിന്ന് നിന്നു പുലര്‍ച്ചെ ഒരു മണിയോടെ പാചക വാതകം നിറച്ചു പുറപ്പെട്ട ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കറിന്റെ കാബിനില്‍ നിന്നും ബുള്ളറ്റുമായി ബന്ധിച്ച പ്ലേറ്റിന്റെ പിന്‍ ഊരിയതോടെ നിയന്ത്രണം വിട്ടാണ് ടാങ്കര്‍ മറിഞ്ഞതെന്നു ഡ്രൈവര്‍മാരായ പാണ്ടി, വല്ലിച്ചാമി എന്നിവര്‍ പറഞ്ഞു. ഇതിനു തേയ്മാനം വന്നതിനാലാണ് പിന്‍ ഊരി വരാന്‍ കാരണമെന്നും […]

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ നീലേശ്വരത്ത് പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. പതിവ് അപകട കേന്ദ്രമായ കരുവാച്ചേരി വളവില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. വാതകചോര്‍ച്ചയില്ലാതിരുന്നത് ആശ്വാസം പകര്‍ന്നു. മംഗളൂരുവില്‍ നിന്ന് നിന്നു പുലര്‍ച്ചെ ഒരു മണിയോടെ പാചക വാതകം നിറച്ചു പുറപ്പെട്ട ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കറിന്റെ കാബിനില്‍ നിന്നും ബുള്ളറ്റുമായി ബന്ധിച്ച പ്ലേറ്റിന്റെ പിന്‍ ഊരിയതോടെ നിയന്ത്രണം വിട്ടാണ് ടാങ്കര്‍ മറിഞ്ഞതെന്നു ഡ്രൈവര്‍മാരായ പാണ്ടി, വല്ലിച്ചാമി എന്നിവര്‍ പറഞ്ഞു. ഇതിനു തേയ്മാനം വന്നതിനാലാണ് പിന്‍ ഊരി വരാന്‍ കാരണമെന്നും സംശയിക്കുന്നു. 17500 കിലോ പാചക വാതകമാണുണ്ടായിരുന്നത്. ജില്ലാ ഫയര്‍ ഓഫീസര്‍ എ.ടി ഹരിദാസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്‍, തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേനയെത്തി വാതക ചോര്‍ച്ചയില്ലെന്നുറപ്പു വരുത്തി. സിവില്‍ ഡിഫന്‍സ്, പൊലീസ്, റവന്യു, കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി.