37 വര്‍ഷത്തിന് ശേഷം കലാലയ മുറ്റത്ത് സ്‌നേഹസംഗമം നടത്തി

ബോവിക്കാനം: നീണ്ട 37 വര്‍ഷത്തെ ഇടവേളക്ക് ശേഷം കലാലയ മുറ്റത്ത് സ്‌നേഹസംഗമം നടത്തി എസ്.എസ്.എല്‍.സി 85-86 ബാച്ച് സ്‌നേഹതീരം സഹപാഠികള്‍. ഹരിനാഥ് കുമാറിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ.കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കി ബാലാമണി സദസ്സിനെ പരിചയപ്പെടുത്തി. ഗുരുനാഥന്മാരായ ദാമോദരന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, രവിവര്‍മന്‍ മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് യശോദ ടീച്ചര്‍, നിലവിലെ ഹെഡ്മാസ്റ്റര്‍ നാരായണന്‍, സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് എന്നിവരെ ആദരിച്ചു. സഹപാഠിയും വ്യോമസേനയില്‍ […]

ബോവിക്കാനം: നീണ്ട 37 വര്‍ഷത്തെ ഇടവേളക്ക് ശേഷം കലാലയ മുറ്റത്ത് സ്‌നേഹസംഗമം നടത്തി എസ്.എസ്.എല്‍.സി 85-86 ബാച്ച് സ്‌നേഹതീരം സഹപാഠികള്‍. ഹരിനാഥ് കുമാറിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ.കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കി ബാലാമണി സദസ്സിനെ പരിചയപ്പെടുത്തി. ഗുരുനാഥന്മാരായ ദാമോദരന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, രവിവര്‍മന്‍ മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് യശോദ ടീച്ചര്‍, നിലവിലെ ഹെഡ്മാസ്റ്റര്‍ നാരായണന്‍, സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് എന്നിവരെ ആദരിച്ചു. സഹപാഠിയും വ്യോമസേനയില്‍ നിന്ന് വിരമിച്ച രമണേശ്വര പ്രഭുവിന് പ്രത്യേക സ്‌നേഹാദരവ് നല്‍കി.
അന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടുകയും ഹിന്ദുസ്ഥാനി സംഗീത പരിപാടി അവതരിപ്പിച്ച് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റയും പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും പ്രശംസ ഏറ്റുവാങ്ങിയ രമണേശ്വര പ്രഭു, നാരായണന്‍ മാസ്റ്റര്‍ അഷ്‌റഫ്, വിജയന്‍, ശാന്തിനി എന്നിവര്‍ സംസാരിച്ചു.
ജയകൃഷ്ണന്‍ സ്വാഗതവും സി.ജി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it