വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി ഏജന്റ് മരിച്ചു
കാസര്‍കോട്: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി ഏജന്റ് മരിച്ചു. ചൗക്കി കുന്നില്‍ കെ.കെപുറത്തെ വിജയന്‍(59) ആണ് മരിച്ചത്. വര്‍ഷങ്ങളായി കാസര്‍കോട്ട് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു വിജയന്‍. ഇന്നലെ ജോലി കഴിഞ്ഞ് രാത്രി 7.45 വോടെ ചൗക്കി-കമ്പാര്‍ റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ചൗക്കി ഭാഗത്ത് നിന്ന് എത്തിയ ബൈക്കിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ വിജയനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഉപ്പളയിലെ […]

കാസര്‍കോട്: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി ഏജന്റ് മരിച്ചു. ചൗക്കി കുന്നില്‍ കെ.കെപുറത്തെ വിജയന്‍(59) ആണ് മരിച്ചത്. വര്‍ഷങ്ങളായി കാസര്‍കോട്ട് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു വിജയന്‍. ഇന്നലെ ജോലി കഴിഞ്ഞ് രാത്രി 7.45 വോടെ ചൗക്കി-കമ്പാര്‍ റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ചൗക്കി ഭാഗത്ത് നിന്ന് എത്തിയ ബൈക്കിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ വിജയനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഉപ്പളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതരായ കണ്ണന്റെയും ചന്ദ്രാവതിയുടെയും മകനാണ്. ഭാര്യ: ജയന്തി. മക്കള്‍: രഞ്ജിത്ത് (കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസ് ജീവനക്കാരന്‍), മഞ്ജുള (കാസര്‍കോട് കോടതി ജീവനക്കാരി), മാലതി.
മരുമക്കള്‍: മായ നെല്ലിക്കട്ട, രതീഷ് പൊയിനാച്ചി, നികേഷ് എട്ടമ്മല്‍. സഹോദരങ്ങള്‍: പ്രേമ, നാരായണന്‍ (മെഹബൂബ് തീയേറ്റര്‍ കോംപ്ലക്‌സ്), പരേതരായ യമുന, രാമകൃഷ്ണന്‍.