പേപ്പര്‍ റോളുകളുമായി വരികയായിരുന്ന ലോറി കളനാട് പാലത്തില്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

ഉദുമ: പേപ്പര്‍ റോളുകളുമായി വരികയായിരുന്ന ലോറി കളനാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് മുകളില്‍ മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. തമിഴ്‌നാട്ട് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പേപ്പര്‍ പ്രിന്റ് റോളുകളുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.കളനാട് ഓവര്‍ ബ്രിഡ്ജിന്റെ സുരക്ഷാ മതില്‍ തകര്‍ന്ന് പേപ്പര്‍ പ്രിന്റ് റോളുകള്‍ റെയില്‍ പാളത്തിന് സമീപം വീഴുകയുണ്ടായി. ലോറി താഴെ വീഴാത്തത് കാരണം വന്‍ അപകടം ഒഴിവാകുകയായിരുന്നു. ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ ആസ്പത്രിയില്‍ […]

ഉദുമ: പേപ്പര്‍ റോളുകളുമായി വരികയായിരുന്ന ലോറി കളനാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് മുകളില്‍ മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. തമിഴ്‌നാട്ട് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പേപ്പര്‍ പ്രിന്റ് റോളുകളുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കളനാട് ഓവര്‍ ബ്രിഡ്ജിന്റെ സുരക്ഷാ മതില്‍ തകര്‍ന്ന് പേപ്പര്‍ പ്രിന്റ് റോളുകള്‍ റെയില്‍ പാളത്തിന് സമീപം വീഴുകയുണ്ടായി. ലോറി താഴെ വീഴാത്തത് കാരണം വന്‍ അപകടം ഒഴിവാകുകയായിരുന്നു. ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് -കാസര്‍കോട് സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി.
പൊലീസും നാട്ടുക്കാരും ചേര്‍ന്ന് ഗതാഗത തടസം പിന്നീട് പരിഹരിച്ചു.

Related Articles
Next Story
Share it