മഞ്ചേശ്വരത്ത് വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ച ലോക്കര്‍ കടത്തിക്കൊണ്ടുപോയി
മഞ്ചേശ്വരം: പൊലീസിനെയും നാട്ടുകാരെയും വിറപ്പിച്ച് വീണ്ടും കവര്‍ച്ച. മഞ്ചേശ്വരം പാവൂര്‍ മച്ചമ്പാടിയില്‍ വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 9 ലക്ഷം രൂപയും സൂക്ഷിച്ച ലോക്കര്‍ സ്‌കൂട്ടറില്‍ കടത്തികൊണ്ടു പോയി. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമവും നടന്നു. സി.സി.ടി.വിയില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മച്ചമ്പാടി സി.എം നഗറിലെ ഗള്‍ഫുകാരന്‍ ഖലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കയര്‍ക്കട്ടയിലെ പൂട്ടിക്കിടന്ന കാസിമിന്റെ വീട്ടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന സംഘം അലമാരകളും മറ്റും പരിശോധിച്ചതിന്റെ അടയാളങ്ങളുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഖലീലും […]

മഞ്ചേശ്വരം: പൊലീസിനെയും നാട്ടുകാരെയും വിറപ്പിച്ച് വീണ്ടും കവര്‍ച്ച. മഞ്ചേശ്വരം പാവൂര്‍ മച്ചമ്പാടിയില്‍ വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 9 ലക്ഷം രൂപയും സൂക്ഷിച്ച ലോക്കര്‍ സ്‌കൂട്ടറില്‍ കടത്തികൊണ്ടു പോയി. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമവും നടന്നു. സി.സി.ടി.വിയില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മച്ചമ്പാടി സി.എം നഗറിലെ ഗള്‍ഫുകാരന്‍ ഖലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കയര്‍ക്കട്ടയിലെ പൂട്ടിക്കിടന്ന കാസിമിന്റെ വീട്ടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന സംഘം അലമാരകളും മറ്റും പരിശോധിച്ചതിന്റെ അടയാളങ്ങളുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഖലീലും കുടുംബവും 6 മാസം മുമ്പാണ് ഗള്‍ഫില്‍ പോയത്. ശനിയാഴ്ച രാത്രി വീട്ടിലെ സി.സി.ടി.വി ദ്യശ്യങ്ങള്‍ ഖലീല്‍ മൊബൈലില്‍ പരിശോധിക്കുകയായിരുന്നു. എന്നാല്‍ ക്യാമറകള്‍ മോഷ്ടാക്കള്‍ തകര്‍ത്തത് കാരണം ദൃശ്യങ്ങള്‍ കാണാനായില്ല. തുടര്‍ന്ന് സമീപത്തെ ബന്ധുവിനെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞി. ബന്ധു എത്തി വീട് പരിശോധിച്ചപ്പോഴാണ് അലമാരകളും മറ്റും തുറന്ന നിലയില്‍ കാണുന്നത്. മഞ്ചേശ്വരം പൊലീസ് എത്തി പരിശോധന നടത്തി. സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ച 30 കിലോയോളം വരുന്ന ലോക്കര്‍ കടത്തിക്കൊണ്ട് പോയതായി വ്യക്തമാവുകയായിരുന്നു. രണ്ട് പേര്‍ ജനല്‍ വഴി അകത്ത് കയറി മുറികള്‍ പരിശോധിക്കുന്നതും പിന്നീട് ലോക്കര്‍ സ്‌കൂട്ടറില്‍ കടത്തികൊണ്ടു പോകുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വിയല്‍ പതിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം സ്റ്റേഷന്‍ പരിതിയില്‍ നാല് മാസത്തിനിടെ പത്തോളം കവര്‍ച്ചകളാണ് നടന്നത്. അടിക്കടി ഉണ്ടാവുന്ന കവര്‍ച്ചകള്‍ പൊലീസിനും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിക്കുന്നു.