ബേളയില്‍ പൂട്ടിയിട്ട വീടിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ബദിയടുക്ക: ബേളയില്‍ പൂട്ടിയിട്ട വീടിന് തീപിടിച്ചു. തളങ്കരയിലെ പ്രവാസി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ബേള കിളിങ്കാറിലെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്. അംഗണ്‍വാടിയിലെ സഹായി യശോദയാണ് ഇവിടെ താമസിക്കുന്നത്. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്. വീട്ടിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും മറ്റും തുടക്കത്തില്‍ തന്നെ മാറ്റിയതിനാല്‍ തീ കൂടുതല്‍ പടരുന്നത് ഒഴിവായി. ഓടിട്ട വീടിന്റെ മേല്‍ക്കൂരയിലെ […]

ബദിയടുക്ക: ബേളയില്‍ പൂട്ടിയിട്ട വീടിന് തീപിടിച്ചു. തളങ്കരയിലെ പ്രവാസി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ബേള കിളിങ്കാറിലെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്. അംഗണ്‍വാടിയിലെ സഹായി യശോദയാണ് ഇവിടെ താമസിക്കുന്നത്. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്. വീട്ടിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും മറ്റും തുടക്കത്തില്‍ തന്നെ മാറ്റിയതിനാല്‍ തീ കൂടുതല്‍ പടരുന്നത് ഒഴിവായി. ഓടിട്ട വീടിന്റെ മേല്‍ക്കൂരയിലെ പട്ടികയും കഴുക്കോലുകളും കത്തിനശിച്ചു. ഏതാനും ഫര്‍ണിച്ചറുകളിലും വീട്ടുപകരണങ്ങളിലും തീ പടര്‍ന്നു.

Related Articles
Next Story
Share it