വീട് നിര്‍മ്മാണത്തിനിടെ വീണ് പരിക്കേറ്റ സി.പി.എം പ്രാദേശിക നേതാവ് മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: വീട് നിര്‍മ്മാണത്തിനിടെ വീണ് പരിക്കേറ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചികിത്സക്കിടെ മരണപ്പെട്ടു. സി.പി.എം കൂവാറ്റി ബ്രാഞ്ച് സെക്രട്ടറി സി. മധു (42)വാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ചായ്യോം കുണ്ടാരത്ത് വീട് നിര്‍മ്മാണ ജോലി ചെയ്യുന്നതിനിടെ മധു താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ നീലേശ്വരം തേജസ്വനി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് മരണം സംഭവിച്ചത്. ഭാര്യ: സജിന. മക്കള്‍: അനുഗ്രഹ്, അല്‍മിത (ഇരുവരും കൂവാറ്റി ജി.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). […]

കാഞ്ഞങ്ങാട്: വീട് നിര്‍മ്മാണത്തിനിടെ വീണ് പരിക്കേറ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചികിത്സക്കിടെ മരണപ്പെട്ടു. സി.പി.എം കൂവാറ്റി ബ്രാഞ്ച് സെക്രട്ടറി സി. മധു (42)വാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ചായ്യോം കുണ്ടാരത്ത് വീട് നിര്‍മ്മാണ ജോലി ചെയ്യുന്നതിനിടെ മധു താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ നീലേശ്വരം തേജസ്വനി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് മരണം സംഭവിച്ചത്. ഭാര്യ: സജിന. മക്കള്‍: അനുഗ്രഹ്, അല്‍മിത (ഇരുവരും കൂവാറ്റി ജി.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മോഹനന്‍ (കൂവാറ്റി), ശാരദ (കമ്പല്ലൂര്‍), ബിന്ദു (കാലിച്ചാനടുക്കം), പരേതനായ കുമാരന്‍.

Related Articles
Next Story
Share it