ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് സ്വീകരണ മുറിയൊരുങ്ങി
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് കമനീയമായ സ്വീകരണ കേന്ദ്രമൊരുക്കി അജാനൂര്‍ ലയണ്‍സ് ക്ലബ്. ആധുനികരീതിയില്‍ പണിതീര്‍ത്ത സ്വീകരണ കേന്ദ്രത്തില്‍ ഇരിപ്പിടം, ടി.വി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ഉചിതമായ പരിഹാരം നിര്‍ദേശിക്കാനുമുളള കൗണ്‍സിലിംഗ് കേന്ദ്രവും ഇതോടൊപ്പം തുടങ്ങി. സ്വകാര്യവ്യക്തിയുടെ സഹായത്തോടെയാണ് കൗണ്‍സലിംഗ് കേന്ദ്രം ഒരുക്കിയത്. ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. പൊലീസിനെ ജനസൗഹൃദമാക്കാനുള്ള പദ്ധതിയുടെ ആദ്യപടിയാണ് ഇതെന്ന് ഡോ. വൈഭവ് സക്‌സേന പറഞ്ഞു. ക്രമസമാധാനപാലനം മാത്രമല്ല, സമൂഹത്തിന് […]

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് കമനീയമായ സ്വീകരണ കേന്ദ്രമൊരുക്കി അജാനൂര്‍ ലയണ്‍സ് ക്ലബ്. ആധുനികരീതിയില്‍ പണിതീര്‍ത്ത സ്വീകരണ കേന്ദ്രത്തില്‍ ഇരിപ്പിടം, ടി.വി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ഉചിതമായ പരിഹാരം നിര്‍ദേശിക്കാനുമുളള കൗണ്‍സിലിംഗ് കേന്ദ്രവും ഇതോടൊപ്പം തുടങ്ങി. സ്വകാര്യവ്യക്തിയുടെ സഹായത്തോടെയാണ് കൗണ്‍സലിംഗ് കേന്ദ്രം ഒരുക്കിയത്. ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. പൊലീസിനെ ജനസൗഹൃദമാക്കാനുള്ള പദ്ധതിയുടെ ആദ്യപടിയാണ് ഇതെന്ന് ഡോ. വൈഭവ് സക്‌സേന പറഞ്ഞു. ക്രമസമാധാനപാലനം മാത്രമല്ല, സമൂഹത്തിന് വഴിവെളിച്ചം കൂടിയാകാനാണ് പൊലീസ് ശ്രമിക്കുന്നത്. ലയണ്‍സ് പോലുള്ള പൊതു സംഘടനകളുമായി കൈകോര്‍ത്ത് പൊലീസിനെ കൂടുതല്‍ ജനസൗഹൃദമാക്കാനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അജാനൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് അഷ്‌റഫ് എം.ബി.മൂസ അധ്യക്ഷനത വഹിച്ചു. ഷംസുദ്ദീന്‍ മാണിക്കോത്ത്, സി.എം.കുഞ്ഞബ്ദുല്ല, സി.പി. സുബൈര്‍, ബഷീര്‍ തബാസ്‌കോ, മനാഫ് ലിയാക്കത്ത് അലി, ആര്‍ക്കിടെക്ട് ഉവൈസ് എന്നിവരെ ആദരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ.വി.ബാലകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.സദാശിവന്‍, പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.പി.സുരേഷ്, ലയണ്‍സ് ക്ലബ് സെക്രട്ടറി കെ.വി.സുനില്‍രാജ്, സ്റ്റേഷന്‍ റൈറ്റര്‍ കെ.രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇഫ്ത്താര്‍ സംഗമം നടന്നു.