വ്രതാനുഷ്ഠാനത്തിന്റെ ചൈതന്യവുമായി, കനത്ത ചൂടിലും തളരാതെ ചെറിയ പെരുന്നാള്‍ ആഘോഷം
കാസര്‍കോട്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് അല്‍പസമയത്തിനുള്ളില്‍ തന്നെ പെരുന്നാള്‍ പ്രഖ്യാപനം വന്നിരുന്നു. ഇതോടെ പള്ളികളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. നഗരങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണി വരെ കാസര്‍കോട് ടൗണില്‍ അനുഭവപ്പെട്ട ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് ഇറങ്ങേണ്ടി വന്നു. വസ്ത്ര-പാദരക്ഷാ കടകളിലും മൈലാഞ്ചിയും മുല്ലപ്പൂവും വില്‍ക്കുന്ന സ്റ്റാളുകളിലും രാത്രി വൈകിയും വലിയ തിരക്കായിരുന്നു. ഇന്നലെ രാവിലെ വിശ്വാസികള്‍ […]

കാസര്‍കോട്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.
ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് അല്‍പസമയത്തിനുള്ളില്‍ തന്നെ പെരുന്നാള്‍ പ്രഖ്യാപനം വന്നിരുന്നു. ഇതോടെ പള്ളികളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. നഗരങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണി വരെ കാസര്‍കോട് ടൗണില്‍ അനുഭവപ്പെട്ട ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് ഇറങ്ങേണ്ടി വന്നു. വസ്ത്ര-പാദരക്ഷാ കടകളിലും മൈലാഞ്ചിയും മുല്ലപ്പൂവും വില്‍ക്കുന്ന സ്റ്റാളുകളിലും രാത്രി വൈകിയും വലിയ തിരക്കായിരുന്നു. ഇന്നലെ രാവിലെ വിശ്വാസികള്‍ പുതുവസ്ത്രമണിഞ്ഞ് പെരുന്നാള്‍ നിസ്‌കാരത്തിനായി പള്ളികളിലേക്ക് നീങ്ങി. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും സ്‌നേഹം കൈമാറിയും പെരുന്നാള്‍ ആഘോഷിച്ചു. ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിച്ചും വീടുകളില്‍ എത്തിയവരെ പലഹാരങ്ങള്‍ നല്‍കിയും വരവേറ്റു. കാസര്‍കോട്ടടക്കം ഇന്നലെ കനത്ത ചൂടായിരുന്നുവെങ്കിലും പെരുന്നാളിന്റെ മഹിത സന്ദേശം പകര്‍ന്ന് പരസ്പരം സൗഹൃദം കൈമാറി അവര്‍ സ്‌നേഹത്തിന്റെ കുളിര്‍മ പകര്‍ന്നു. പള്ളികളും ഈദ് ഗാഹുകളും പെരുന്നാള്‍ നിസ്‌കാരത്തിന് എത്തിയ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. പലസ്തീനില്‍ യാതന അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പലയിടത്തും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായി. കാസര്‍കോട് മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി പെരുന്നാള്‍ നിസ്‌കാരത്തിന് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി നേതൃത്വം നല്‍കി. കാസര്‍കോട് ഹസനത്തുല്‍ ജാരിയ ജുമാ മസ്ജിദില്‍ (കണ്ണാടി പള്ളി) അതീഖ് റഹ്മാന്‍ മൗലവി അല്‍ ഫൈദിയും വിസ്ഡം ദഅ്‌വാ സെന്ററിന് കീഴില്‍ കാസര്‍കോട് ടൗണില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പെരുന്നാള്‍ ഖുതുബക്ക് ഹാഫിദ് കെ.ടി സിറാജും നേതൃത്വം നല്‍കി. പുത്തിഗെ മുഹിമ്മാത്ത് ജുമാ മസ്ജിദില്‍ അബ്ബാസ് സഖാഫി നേതൃത്വം നല്‍കി. പരവനടുക്കം ആലിയ ഈദ് ഗാഹില്‍ കെ.പി. ഖലീലുറ ഹ്മാന്‍ നദ്‌വിയും ചെമ്മനാട് ജുമാ മസ്ജിദില്‍ അബ്ദുറഹ് മാന്‍ ദാരിമിയും കൊമ്പനടുക്കം അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ ശറഫുദ്ദീന്‍ മൗലവി മഞ്ചേരിയും കാസര്‍കോട് ഇസ്ലാമിക് സെന്റര്‍ മസ്ജിദില്‍ കെ.എം. മുഹമ്മദ് ഷാഫി സഅദിയും ഉദുമ ഖുബ ഈദ് ഗാഹില്‍ അഷ്‌റഫ് ബായാറും മിയാപ്പദവ് ഈദ് ഗാഹില്‍ സി.കെ ത്വയ്യിബ് മൗലവിയും മാസ്തിക്കുണ്ട് ഈദ് ഗാഹില്‍ അനീസ് മദനിയും കല്ലക്കട്ട ഈദ് ഗാഹില്‍ അഫ്‌സല്‍ മദനിയും നേതൃത്വം നല്‍കി.
എസ്.പി നഗറില്‍ സംഘടിപ്പിച്ച ഈദ് ഗാഹിന് മുജീബുറഹ്മാന്‍ സ്വലാഹി നേതൃത്വം നല്‍കി. കുഞ്ചത്തൂരില്‍ നൗഫല്‍ ഒട്ടുമ്മലും ഉപ്പളയില്‍ ശമ്മാസ് അല്‍ ഹികമിയും പൈവളിഗെയില്‍ അന്‍സാര്‍ ആരിക്കാടിയും മിയാപദവില്‍ ത്വയ്യിബ് മൗലവിയും ആരിക്കാടിയില്‍ ജാസില്‍ ജാഫറും മൊഗ്രാലില്‍ ഷിഹാബ് മൊഗ്രാലും ചൗക്കിയില്‍ റഫീഖ് മൗലവിയും ബോവിക്കാനത്ത് അബ്ദുല്‍ വഹാബ് സ്വലാഹിയും പട്‌ളയില്‍ സഹല്‍ അരിപ്രയും നീര്‍ച്ചാലില്‍ ഇബ്‌റാഹിം ദാരിമിയും പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി.