തുടങ്ങാന്‍ വൈകി; ദഫ്മുട്ട് മത്സരം അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ

ചായ്യോത്ത്: കലോത്സവത്തിന്റെ ഒരു വേദിയിലെ മത്സരങ്ങള്‍ അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ. ദഫ്മുട്ട് മത്സരമാണ് ആളൊഴിഞ്ഞ കസേരയ്ക്ക് മുന്നില്‍ അരങ്ങേറിയത്. വേദി നാലിലാണ് മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയതിന്റെ ദുരിതം മത്സരാര്‍ത്ഥികള്‍ അനുഭവിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് അവസാനിക്കേണ്ട മത്സരങ്ങളാണ് തുടങ്ങാന്‍ വൈകിയതിനാല്‍ പുലര്‍ച്ചെ ഒന്നരയ്ക്ക് അവസാനിച്ചത്.ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം മത്സരങ്ങളാണ് വേദി നാലില്‍ നടക്കാനുണ്ടായിരുന്നത്. വൈകുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മത്സരം വേദി ഒന്നിലേക്ക് മാറ്റിയെങ്കിലും രണ്ടു മത്സരങ്ങളും ഏതാണ്ട് പുലര്‍ച്ചെ ഒരേ സമയത്താണ് അവസാനിച്ചത്.

ചായ്യോത്ത്: കലോത്സവത്തിന്റെ ഒരു വേദിയിലെ മത്സരങ്ങള്‍ അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ. ദഫ്മുട്ട് മത്സരമാണ് ആളൊഴിഞ്ഞ കസേരയ്ക്ക് മുന്നില്‍ അരങ്ങേറിയത്. വേദി നാലിലാണ് മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയതിന്റെ ദുരിതം മത്സരാര്‍ത്ഥികള്‍ അനുഭവിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് അവസാനിക്കേണ്ട മത്സരങ്ങളാണ് തുടങ്ങാന്‍ വൈകിയതിനാല്‍ പുലര്‍ച്ചെ ഒന്നരയ്ക്ക് അവസാനിച്ചത്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം മത്സരങ്ങളാണ് വേദി നാലില്‍ നടക്കാനുണ്ടായിരുന്നത്. വൈകുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മത്സരം വേദി ഒന്നിലേക്ക് മാറ്റിയെങ്കിലും രണ്ടു മത്സരങ്ങളും ഏതാണ്ട് പുലര്‍ച്ചെ ഒരേ സമയത്താണ് അവസാനിച്ചത്.

Related Articles
Next Story
Share it