കാസര്‍കോടിനെ ഹരിതാഭമാക്കാന്‍ ഭൂമിക്കായൊരു തണല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

ചെറുവത്തൂര്‍: ഭൂമിക്കായൊരു തണല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് എം. രാജഗോപാലന്‍ എം.എല്‍.എ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ചെറുവത്തൂര്‍ മീന്‍ മാര്‍ക്കറ്റ് വരെയുള്ള സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചു. കാസര്‍കോടിനെ ഹരിതാഭമാക്കാന്‍ ഭൂമിക്കായൊരു തണല്‍ പദ്ധതിയിലൂടെ 20,000 മരതൈകള്‍ നട്ടുപിടിപ്പിക്കലാണ് ലക്ഷ്യം. ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ […]

ചെറുവത്തൂര്‍: ഭൂമിക്കായൊരു തണല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് എം. രാജഗോപാലന്‍ എം.എല്‍.എ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ചെറുവത്തൂര്‍ മീന്‍ മാര്‍ക്കറ്റ് വരെയുള്ള സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചു.
കാസര്‍കോടിനെ ഹരിതാഭമാക്കാന്‍ ഭൂമിക്കായൊരു തണല്‍ പദ്ധതിയിലൂടെ 20,000 മരതൈകള്‍ നട്ടുപിടിപ്പിക്കലാണ് ലക്ഷ്യം. ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്‍പ്പെടുന്ന സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും വിവിധ തരം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതി കാസര്‍കോട് ജില്ലയിലാണ് ആദ്യമായി നടപ്പിലാക്കുന്നത്.
സ്‌കൂളുകളിലെ ജൈവവൈവിധ്യ ക്ലബ്ബ് വളണ്ടിയര്‍മാര്‍ സ്‌കൂളുകളില്‍ വൃക്ഷതൈകള്‍ നട്ട് പരിപാലിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യ മാനേജിങ് കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പരിപാലനത്തിനും നേതൃത്വം നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണവും സേവനവും പദ്ധതിയില്‍ ലഭ്യമാക്കും. ദേശീയഗ്രാമീണ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നടും.
വിവിധ സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും സേവനവും പദ്ധതി നടത്തിപ്പിനായി ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും ലഭിക്കുന്ന മുള, പൂവരക്ക്, മഞ്ചാടി, ഉങ്ങ്, നീര്‍മരുത്, മണിമരുത്, ദന്തപാല, നാരകം, പ്ലാവ്, തേക്ക് എന്നിവയുടെ മരതൈകളാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്.
ജനകീയപങ്കാളിത്തം ഉറപ്പാക്കി ജൂലൈ അവസാന വാരത്തോടെ പദ്ധതി പൂര്‍ത്തിയാക്കും. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി.ഗോവിന്ദന്‍ പദ്ധതി വിശദീകരിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുംമ്പാട്, പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലം, വലിയ പറമ്പ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് അംഗം ഡോ. കെ.ടി.ചന്ദ്രമോഹനന്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് റേഞ്ച് ഓഫിസ് ആര്‍എഫ്ഒ കെ.വി.അരുണേഷ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it