കോട്ടച്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ പെട്ട കാര്‍ ഡിവൈനറിലിടിച്ച് മുന്നിലെ വലതു ടയര്‍ പൊട്ടിതെറിച്ച് നിയന്ത്രണം വിട്ട ശേഷം നാല്‍പ്പതു മീറ്ററോളം മുന്നോട്ടു നീങ്ങി. ഒടുവില്‍ ഡിവൈഡറിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് വരികയായിരുന്നു ബസും കാറും. കോട്ടച്ചേരി ജംഗ്ഷനില്‍ നിന്ന് ബസ് മാവുങ്കാല്‍ ഭാഗത്തേക്ക് പോകുന്നതിനായി വെട്ടിക്കുന്നതിനിടയില്‍ കടന്നുവന്ന കാര്‍ ബസില്‍ തട്ടിയ ശേഷം മുന്നോട്ടു നീങ്ങി ഡിവൈഡറില്‍ തട്ടുകയായിരുന്നു. അതിനിടെയാണ് […]

കാഞ്ഞങ്ങാട്: കോട്ടച്ചേരി ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ പെട്ട കാര്‍ ഡിവൈനറിലിടിച്ച് മുന്നിലെ വലതു ടയര്‍ പൊട്ടിതെറിച്ച് നിയന്ത്രണം വിട്ട ശേഷം നാല്‍പ്പതു മീറ്ററോളം മുന്നോട്ടു നീങ്ങി. ഒടുവില്‍ ഡിവൈഡറിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് വരികയായിരുന്നു ബസും കാറും. കോട്ടച്ചേരി ജംഗ്ഷനില്‍ നിന്ന് ബസ് മാവുങ്കാല്‍ ഭാഗത്തേക്ക് പോകുന്നതിനായി വെട്ടിക്കുന്നതിനിടയില്‍ കടന്നുവന്ന കാര്‍ ബസില്‍ തട്ടിയ ശേഷം മുന്നോട്ടു നീങ്ങി ഡിവൈഡറില്‍ തട്ടുകയായിരുന്നു. അതിനിടെയാണ് മുന്‍വശത്തെ ടയര്‍ പൊട്ടിതെറിച്ച് നിയന്ത്രണം വിട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കുറോളം ഗതാഗത തടസമുണ്ടായി. പിന്നീട് പൊലീസ് എത്തി ബസ് നീക്കുകയായിരുന്നു. അതുവരെ ചുമട്ടു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

Related Articles
Next Story
Share it