റോയിട്ടേര്‍സില്‍ ജീവനക്കാരിയായ കാസര്‍കോട് സ്വദേശിനി ബംഗളൂരുവില്‍ മരിച്ച നിലയില്‍

കാസര്‍കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡണ്ടുമായ വിദ്യാനഗര്‍ ചാല റോഡില്‍ നാരായണന്‍ പേരിയയുടെ മകളും ബംഗളൂരു റോയിട്ടേര്‍സില്‍ മാധ്യമ പ്രവര്‍ത്തകയുമായ ശ്രുതി(36)യെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസമായി ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഫ്‌ളാറ്റില്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വര്‍ഷമായി റോയിട്ടേര്‍സില്‍ ജോലിചെയ്തുവരികയായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അനീഷ് കോറോത്തിന്റെ ഭാര്യയാണ്. അമ്മ: സത്യഭാമ (റിട്ട. അധ്യാപിക). സഹോദരന്‍: നിഷാന്ത് (ബംഗളൂരു).

Related Articles
Next Story
Share it