എ.കെ.എം. അഷ്‌റഫിന്റെ ശ്രമം ഫലം കണ്ടു;പ്രവാസികള്‍ വാക്‌സിന്‍ മുന്‍ഗണനാ ലിസ്റ്റില്‍

മഞ്ചേശ്വരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന പ്രവാസികളെ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയതിന് ഫലമുണ്ടായി. പ്രവാസികളെ കോവിഡ് വാക്‌സിന്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ച് ജോലിസ്ഥലത്ത് എത്താന്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് പല രാജ്യങ്ങളും നിര്‍ബന്ധമാക്കിയിരുന്നു. വാക്്‌സിന്‍ ലഭിക്കാതെ വന്നാല്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുമെന്ന ആശങ്ക പല പ്രവാസികള്‍ക്കുമുണ്ടായിരുന്നു. ഈ വിഷയം എ.കെ.എം. […]

മഞ്ചേശ്വരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന പ്രവാസികളെ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയതിന് ഫലമുണ്ടായി. പ്രവാസികളെ കോവിഡ് വാക്‌സിന്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ച് ജോലിസ്ഥലത്ത് എത്താന്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് പല രാജ്യങ്ങളും നിര്‍ബന്ധമാക്കിയിരുന്നു. വാക്്‌സിന്‍ ലഭിക്കാതെ വന്നാല്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുമെന്ന ആശങ്ക പല പ്രവാസികള്‍ക്കുമുണ്ടായിരുന്നു.
ഈ വിഷയം എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്.

Related Articles
Next Story
Share it