വിദ്യാനഗര്‍ സ്റ്റേഷനിലെ ജീപ്പ് വൈദ്യുതി തൂണിലിടിച്ച് കത്തി നശിച്ചു; പൊലീസുകാരന് പരിക്ക്

കാസര്‍കോട്: രാത്രികാല പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വൈദ്യുതി തൂണിലിടിച്ച് കത്തി നശിച്ചു. ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. എസ്.ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരമണിയോടെ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപമായിരുന്നു അപകടം. രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. അതിനിടെയാണ് തീ പടര്‍ന്ന് ജീപ്പ് കത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ […]

കാസര്‍കോട്: രാത്രികാല പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വൈദ്യുതി തൂണിലിടിച്ച് കത്തി നശിച്ചു. ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. എസ്.ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരമണിയോടെ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപമായിരുന്നു അപകടം. രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. അതിനിടെയാണ് തീ പടര്‍ന്ന് ജീപ്പ് കത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ പ്രശാന്ത് അടക്കമുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്. എന്നാല്‍ ജീപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. വൈദ്യുതി തൂണ്‍ പൂര്‍ണ്ണമായും വീഴാത്തതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

Related Articles
Next Story
Share it