നീണ്ട താടി മൂലം സീറ്റ് ബെല്‍റ്റ് മറഞ്ഞു; വൈദികന് പിഴയിട്ട് എ.ഐ ക്യാമറ

കൊച്ചി: നീണ്ട താടി മൂലം സീറ്റ് ബെല്‍റ്റ് മറഞ്ഞതിനാല്‍ കാര്‍ യാത്രക്കാരനായ വൈദികന് ഡബിള്‍ പിഴ ചുമത്തി എ.ഐ ക്യാമറ. താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും താടിയുള്ളതിനാല്‍ ക്യാമറ ബെല്‍റ്റിനെ കാണാത്തതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി വൈദികന്‍ തെളിവ് നികത്തിയതോടെ പിഴയും ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ ക്യാമറയില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ പിറ്റേന്നും വൈദികന് ഇതേ അവസ്ഥയുണ്ടായി. കാക്കനാട് പടമുകള്‍ സെന്റ് ജോണ്‍ ദി ബാപ്പിസ്റ്റ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ജോണ്‍ ജോര്‍ജാണ് നീണ്ട താടിയില്‍ […]

കൊച്ചി: നീണ്ട താടി മൂലം സീറ്റ് ബെല്‍റ്റ് മറഞ്ഞതിനാല്‍ കാര്‍ യാത്രക്കാരനായ വൈദികന് ഡബിള്‍ പിഴ ചുമത്തി എ.ഐ ക്യാമറ. താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും താടിയുള്ളതിനാല്‍ ക്യാമറ ബെല്‍റ്റിനെ കാണാത്തതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി വൈദികന്‍ തെളിവ് നികത്തിയതോടെ പിഴയും ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ ക്യാമറയില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ പിറ്റേന്നും വൈദികന് ഇതേ അവസ്ഥയുണ്ടായി. കാക്കനാട് പടമുകള്‍ സെന്റ് ജോണ്‍ ദി ബാപ്പിസ്റ്റ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ജോണ്‍ ജോര്‍ജാണ് നീണ്ട താടിയില്‍ കുടുങ്ങി ആര്‍.ടി.ഒ ഓഫീസുകളില്‍ കയറി ഇറങ്ങുന്നത്.
എ.ഐ ക്യാമറയ്ക്ക് ഇത്തരം തെറ്റുകള്‍ പറ്റുമ്പോള്‍ പിഴ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പലരും പ്രയാസപ്പെടുന്നുണ്ട്.

Related Articles
Next Story
Share it