കുബണൂര്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം
ഉപ്പള: കുബണൂര്‍ മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി പത്തരമണിയോടെയാണ് തീ പിടിത്തമുണ്ടായത്. തീ വെച്ചതാണെന്ന് സംശയിക്കുന്നു. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി. അഗ്നിശമനസേന ഒരു പ്ലാന്റിലെ തീ രാവിലെ 4 മണിയോടെയാണ് പൂര്‍ണ്ണമായി അണച്ചു. തുടര്‍ന്ന് രണ്ടാമത്തെ പ്ലാന്റിലും തീ നിയന്ത്രണവിധേയമാക്കി. ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷനുകളിലെ അഗ്‌നിശമന സേനയാണ് കര്‍മനിരതമായിട്ടുള്ളത്. പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. […]

ഉപ്പള: കുബണൂര്‍ മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി പത്തരമണിയോടെയാണ് തീ പിടിത്തമുണ്ടായത്. തീ വെച്ചതാണെന്ന് സംശയിക്കുന്നു. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി. അഗ്നിശമനസേന ഒരു പ്ലാന്റിലെ തീ രാവിലെ 4 മണിയോടെയാണ് പൂര്‍ണ്ണമായി അണച്ചു. തുടര്‍ന്ന് രണ്ടാമത്തെ പ്ലാന്റിലും തീ നിയന്ത്രണവിധേയമാക്കി. ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷനുകളിലെ അഗ്‌നിശമന സേനയാണ് കര്‍മനിരതമായിട്ടുള്ളത്. പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ നിര്‍ദ്ദേശപ്രകാരം അന്നിശമനസേനയും റവന്യു ഉദ്യോഗസ്ഥരും തീയണക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു. പ്ലാന്റിന്റെ മുകളില്‍ കൂടി കടന്നുപോയ വൈദ്യുതി കമ്പി പൊട്ടി വീണിട്ടുണ്ട്. തീ പിടിച്ചതിന് ശേഷം ചൂട് തട്ടിയത് മൂലമാണ് കമ്പി പൊട്ടി വീണതെന്നാണ് സംശയിക്കുന്നത്.
അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. ആവശ്യമെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് പരിശോധിക്കാന്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ഉള്‍പ്പടെയുള്ള അടിയന്തര സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ തഹസില്‍ദാറിനും നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 04994257700.
മംഗല്‍പ്പാടി പഞ്ചായത്ത് പരിധിയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് കുബണൂര്‍ പ്ലാന്റ് യൂണിറ്റിലാണ് നിക്ഷേപിക്കാറുള്ളത്.
വര്‍ഷങ്ങളോളമായി മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ ദുരിതമനുഭവിക്കുകയാണ്. ഇതിനെതിരെ പല സംഘടനകളും മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനങ്ങളും മാര്‍ച്ചുകളും സംഘടിപ്പിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല.