വീടിന് സമീപത്തെ ഷെഡ്ഡില്‍ നിന്ന് വന്‍ മദ്യശേഖരം പിടിച്ചു;ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച വന്‍ മദ്യശേഖരം എക്സൈസ് പിടികൂടി. 84 ലിറ്റര്‍ മദ്യം, 69.12 ലിറ്റര്‍ ഗോവമദ്യം, 180 മില്ലി ലിറ്ററിന്റെ എട്ട് ബോക്സ് മദ്യം, 17.02 ലിറ്റര്‍ കര്‍ണാടക മദ്യം, 180 മില്ലി ലിറ്ററിന്റെ രണ്ട് ബോക്സ് മദ്യം തുടങ്ങിയവയാണ് പിടികൂടിയത്. വില്‍പ്പനക്കായി മദ്യം സൂക്ഷിച്ചതിന് മാന്യക്ക് സമീപം ചുക്കിനടുക്കയിലെ സി.എച്ച് കൃഷ്ണകുമാറിനെ(41) എക്സൈസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ചുക്കിനടുക്കയിലെ സത്യനാരായണ(31)നെതിരെ കേസെടുത്തു.സത്യനാരായണന്‍ എക്സൈസ് പരിശോധനക്ക് വരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴുമാസം […]

ബദിയടുക്ക: വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച വന്‍ മദ്യശേഖരം എക്സൈസ് പിടികൂടി. 84 ലിറ്റര്‍ മദ്യം, 69.12 ലിറ്റര്‍ ഗോവമദ്യം, 180 മില്ലി ലിറ്ററിന്റെ എട്ട് ബോക്സ് മദ്യം, 17.02 ലിറ്റര്‍ കര്‍ണാടക മദ്യം, 180 മില്ലി ലിറ്ററിന്റെ രണ്ട് ബോക്സ് മദ്യം തുടങ്ങിയവയാണ് പിടികൂടിയത്. വില്‍പ്പനക്കായി മദ്യം സൂക്ഷിച്ചതിന് മാന്യക്ക് സമീപം ചുക്കിനടുക്കയിലെ സി.എച്ച് കൃഷ്ണകുമാറിനെ(41) എക്സൈസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ചുക്കിനടുക്കയിലെ സത്യനാരായണ(31)നെതിരെ കേസെടുത്തു.
സത്യനാരായണന്‍ എക്സൈസ് പരിശോധനക്ക് വരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴുമാസം മുമ്പ് സത്യനാരായണന്റെ വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ച 273 ലിറ്റര്‍ മദ്യം എക്സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായിരുന്ന സത്യനാരായണന്‍ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവില്‍പ്പനയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ഇന്നലെ വൈകിട്ട് 6.30 മണിയോടെയാണ് എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി. രാജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മദ്യശേഖരം സൂക്ഷിച്ച താല്‍ക്കാലിക ഷെഡില്‍ എക്സൈസ് പരിശോധന നടത്തിയത്. മറ്റൊരു പ്രിവന്റീവ് ഓഫീസര്‍ ടി. പ്രദീപന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഫ്സല്‍, അമല്‍ജിത്ത്, എക്സൈസ് ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. സമീപപ്രദേശങ്ങളില്‍ മദ്യം വില്‍പ്പനക്ക് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് കൃഷ്ണകുമാറും സത്യനാരായണനുമെന്ന് പൊലീസ് പറഞ്ഞു. പട്ടാജെ കേന്ദ്രീകരിച്ചാണ് പ്രധാനമായും മദ്യവില്‍പ്പന നടത്തുന്നത്. കൂലിത്തൊഴിലാളികളും കോളനിവാസികളും അടക്കമുള്ളവര്‍ എത്തി സംഘത്തില്‍ നിന്നും മദ്യം വാങ്ങി ഉപയോഗിക്കുന്നതായാണ് വിവരം.

Related Articles
Next Story
Share it