കാറ്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണു; ഒഴിവായത് വന്‍ദുരന്തം
കാസര്‍കോട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണു.ബോര്‍ഡ് വീഴുന്നത് കണ്ട് ആളുകള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് സംഭവം.ഈ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും ലോട്ടറി വില്‍പ്പനസ്റ്റാളും ഇ-ശൗചാലയവും ബോര്‍ഡിനടിയിലായി. പരസ്യ ബോര്‍ഡ് ഘടിപ്പിച്ചിരുന്ന ഇരുമ്പ് ചട്ടക്കൂട് തട്ടി ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ രണ്ടുനില കല്ലുകളും തകര്‍ന്ന് വീണു. ബോര്‍ഡിന് താഴെയായി പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് മീതെയാണ് കല്ലുകള്‍ വീണത്. വാഹനങ്ങള്‍ക്ക് കേടുപാട് […]

കാസര്‍കോട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണു.
ബോര്‍ഡ് വീഴുന്നത് കണ്ട് ആളുകള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് സംഭവം.
ഈ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും ലോട്ടറി വില്‍പ്പനസ്റ്റാളും ഇ-ശൗചാലയവും ബോര്‍ഡിനടിയിലായി. പരസ്യ ബോര്‍ഡ് ഘടിപ്പിച്ചിരുന്ന ഇരുമ്പ് ചട്ടക്കൂട് തട്ടി ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ രണ്ടുനില കല്ലുകളും തകര്‍ന്ന് വീണു. ബോര്‍ഡിന് താഴെയായി പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് മീതെയാണ് കല്ലുകള്‍ വീണത്. വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. മംഗളൂരു ഭാഗത്ത് നിന്നടക്കമുള്ള ബസുകള്‍ പുതിയ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ജംഗ്ഷനിലെ കൂറ്റന്‍ ബോര്‍ഡാണ് തകര്‍ന്ന് വീണത്. പൊതുവെ തിരക്കേറിയ ഭാഗമാണിത്. അവധി ദിനമായതിനാല്‍ ഇന്നലെ ആളുകള്‍ കുറവായിരുന്നു. സാധാരണ ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്നവരും അതിഥി തൊഴിലാളികളും വിദ്യാര്‍ത്ഥികളുമെല്ലാം കടന്നുപോകുന്ന വഴിയാണിത്. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്.