വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ബന്തിയോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബന്തിയോട് അടുക്കം ബൈതലയിലെ യൂസഫിന്റെ ഭാര്യ ആയിഷ (57)യാണ് മരിച്ചത്. 23ന് രാത്രി ഏഴരമണിയോടെ കുമ്പള പാലത്തിന് സമീപം ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിലിടിച്ചായിരുന്നു അപകടം. ആയിഷയും കുടുംബവും സഞ്ചരിച്ച ബൊലേനോ കാറിലാണ് ടിപ്പര്‍ ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ആരിക്കാടി പുഴക്ക് സമീപത്തെ കുഴിയില്‍ മറിയുകയായിരുന്നു. ആയിഷയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മകന്‍ മുഹമ്മദ് ഷരീഫ്, […]

ബന്തിയോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബന്തിയോട് അടുക്കം ബൈതലയിലെ യൂസഫിന്റെ ഭാര്യ ആയിഷ (57)യാണ് മരിച്ചത്. 23ന് രാത്രി ഏഴരമണിയോടെ കുമ്പള പാലത്തിന് സമീപം ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിലിടിച്ചായിരുന്നു അപകടം. ആയിഷയും കുടുംബവും സഞ്ചരിച്ച ബൊലേനോ കാറിലാണ് ടിപ്പര്‍ ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ആരിക്കാടി പുഴക്ക് സമീപത്തെ കുഴിയില്‍ മറിയുകയായിരുന്നു. ആയിഷയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
മകന്‍ മുഹമ്മദ് ഷരീഫ്, ഷരീഫിന്റെ ഭാര്യ സാനി, മക്കളായ ഇജാസിനും പിഞ്ചുകുഞ്ഞിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. സലിം, താഹിറ, മിസ്‌രിയ, നൂര്‍ജഹാന്‍ എന്നിവര്‍ ആയിഷയുടെ മറ്റുമക്കളാണ്.