ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു
ബദിയടുക്ക: ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു. ബദിയടുക്ക വളമലയിലെ രാധാകൃഷ്ണന്റെ ഭാര്യ സുനിത(53)യാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. ഗണേശോത്സവത്തിന്റെ ഭാഗമായി ബദിയടുക്ക ടൗണില്‍ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയതായിരുന്നു സുനിത. വെള്ളം കുടിക്കാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സുനിതയെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. […]

ബദിയടുക്ക: ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു. ബദിയടുക്ക വളമലയിലെ രാധാകൃഷ്ണന്റെ ഭാര്യ സുനിത(53)യാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. ഗണേശോത്സവത്തിന്റെ ഭാഗമായി ബദിയടുക്ക ടൗണില്‍ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയതായിരുന്നു സുനിത. വെള്ളം കുടിക്കാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സുനിതയെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സതീശന്‍ എന്ന സി. വാസു ഏകമകനാണ്. സഹോദരങ്ങള്‍: സുകുമാരന്‍, സുഗുണ, വസന്തി, ചന്ദ്രശേഖര. അപകടം വരുത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.