കുളിക്കാന്‍ പോയ വീട്ടമ്മ കിണറ്റില്‍ മരിച്ചനിലയില്‍
കാഞ്ഞങ്ങാട്: കുളിക്കാന്‍ പോയ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാംപൊതി കണ്ണിപ്പാറയിലെ കാര്‍ത്തിക ഹൗസില്‍ ബാലകൃഷ്ണന്റെ ഭാര്യ സീന (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30നാണ് സംഭവം. വീടിനടുത്തുള്ള കിണറില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്ത് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 15 അടി താഴ്ചയുള്ള കിണറ്റിലാണ് വീണത്. കുളിക്കാന്‍ പോയ സീനയെ അരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കിണറില്‍ വീണ് കിടക്കുന്നത് കണ്ടത്. മക്കള്‍: സിദ്ധാര്‍ഥ്, […]

കാഞ്ഞങ്ങാട്: കുളിക്കാന്‍ പോയ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാംപൊതി കണ്ണിപ്പാറയിലെ കാര്‍ത്തിക ഹൗസില്‍ ബാലകൃഷ്ണന്റെ ഭാര്യ സീന (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30നാണ് സംഭവം. വീടിനടുത്തുള്ള കിണറില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്ത് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 15 അടി താഴ്ചയുള്ള കിണറ്റിലാണ് വീണത്. കുളിക്കാന്‍ പോയ സീനയെ അരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കിണറില്‍ വീണ് കിടക്കുന്നത് കണ്ടത്. മക്കള്‍: സിദ്ധാര്‍ഥ്, ശില്‍പ്പ. സീനിയര്‍ ഫയര്മാന് പി. പ്രസാദ്, ടി.വി. സുധീഷ് കുമാര്‍, അതുല്‍മോഹന്‍, അനന്തു, ശരത്ത്, ഹോം ഗാര്‍ഡ് അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കിണറില്‍ നിന്ന് പുറത്തെടുത്തത്.