ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ആദൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് ഭര്‍തൃമതി മരിച്ചു. പുണ്ടൂരിലെ നാരായണന്റെ ഭാര്യ ലീലാവതി(53)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ മുള്ളേരിയ മുണ്ടോള്‍ തറവാട്ടില്‍ വിളക്ക് തെളിയിച്ച് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ മുണ്ടോള്‍ അടുക്കയിലാണ് അപകടമുണ്ടായത്. നാരായണനാണ് ബൈക്ക് ഓടിച്ചിരുന്നത്.ലീലാവതി പിന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ ലീലാവതിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ ഉച്ചക്ക് 12.30 മണിയോടെയാണ് മരണം സംഭവിച്ചത്. ഏകമകള്‍ ലീന മംഗളൂരുവിലെ കോളേജില്‍ […]

ആദൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് ഭര്‍തൃമതി മരിച്ചു. പുണ്ടൂരിലെ നാരായണന്റെ ഭാര്യ ലീലാവതി(53)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ മുള്ളേരിയ മുണ്ടോള്‍ തറവാട്ടില്‍ വിളക്ക് തെളിയിച്ച് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ മുണ്ടോള്‍ അടുക്കയിലാണ് അപകടമുണ്ടായത്. നാരായണനാണ് ബൈക്ക് ഓടിച്ചിരുന്നത്.
ലീലാവതി പിന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ ലീലാവതിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ ഉച്ചക്ക് 12.30 മണിയോടെയാണ് മരണം സംഭവിച്ചത്. ഏകമകള്‍ ലീന മംഗളൂരുവിലെ കോളേജില്‍ പഠിക്കുന്നു. മകളുടെ സൗകര്യാര്‍ഥം കാസര്‍കോട്ട് വാടകറൂമെടുത്ത് താമസിച്ച് വരികയായിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള പുതിയ വീടിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ഗൃഹപ്രവേശനം നടക്കാനിരിക്കെയാണ് ലീലാവതിയെ മരണം തട്ടിയെടുത്തത്. സഹോദരങ്ങള്‍: സുകുമാരന്‍, രാമകൃഷ്ണന്‍, പാര്‍വതി, കാര്‍ത്യായനി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പുണ്ടൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Related Articles
Next Story
Share it