കാസര്‍കോട്: ഉളിയത്തടുക്ക ഷിറിബാഗിലുവില്‍ വീട് കുത്തിത്തുറന്ന് ആറരപ്പവന്‍ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. ഷിറിബാഗിലുവിലെ കെ.കെ അബ്ദുല്‍ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
അബ്ദുല്‍ ഹാരിസ് ഇന്നലെ രാവിലെ 10 മണിക്ക് വീട് പൂട്ടി കുടുംബവുമൊത്ത് മംഗളൂരുവിലേക്ക് പോയതായിരുന്നു. രാത്രി 10 മണിയോടെ തിരിച്ചുവന്നപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കയറി അലമാരയില്‍ സൂക്ഷിച്ച ആറരപ്പവന്‍ സ്വര്‍ണവും നാലായിരം രൂപയും കവരുകയായിരുന്നു. അബ്ദുല്‍ ഹാരിസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കവര്‍ച്ച നടന്ന വീട്ടില്‍ പൊലീസെത്തി പരിശോധന നടത്തി.