മൊഗ്രാല്‍പുത്തൂരില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് പിറകുവശം മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രോഗിയായ ഇബ്രാഹിമും ഭാര്യ മറിയമ്മയും വീട് പൂട്ടി മജലിലുള്ള മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് ഇബ്രാഹിമിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഇന്നലെ രാത്രിയോടെ വസ്ത്രങ്ങളെടുക്കുന്നതിനായി മറിയമ്മയും മരുമകനും എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നത്.അകത്തെ അലമാരകള്‍ കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇബ്രാഹിമിന്റെ മകന്‍ […]

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് പിറകുവശം മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രോഗിയായ ഇബ്രാഹിമും ഭാര്യ മറിയമ്മയും വീട് പൂട്ടി മജലിലുള്ള മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് ഇബ്രാഹിമിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഇന്നലെ രാത്രിയോടെ വസ്ത്രങ്ങളെടുക്കുന്നതിനായി മറിയമ്മയും മരുമകനും എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നത്.
അകത്തെ അലമാരകള്‍ കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇബ്രാഹിമിന്റെ മകന്‍ ഇല്ല്യാസിന്റെ ഭാര്യ ഫൗസിയയുടെ സ്വര്‍ണ്ണാഭരണങ്ങളും കോയിന്‍ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് കവര്‍ന്നത്.
വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.

Related Articles
Next Story
Share it